Site iconSite icon Janayugom Online

ലെബനനിൽ കെട്ടിടം തകർന്ന് ഒരു കുട്ടി മരിച്ചു

വടക്കൻ ലെബനനിലെ ഖിബ്ബെയിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണ് ഒരു മരണം. അപകടത്തിൽ ഒരു കുട്ടി മരിക്കുകയും, നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആൾ താമസമുള്ള കെട്ടിടമാണ് തകർന്നത്.

അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കെട്ടിടം തകർന്നതിന്റെ കാരണം വ്യക്തമല്ല. അതേസമയം പരുക്കേറ്റവരെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റിയതായി നിയുക്ത ലെബനീസ് പ്രധാനമന്ത്രി നജീബ് മിക്കാറ്റി അറിയിച്ചു.

Eng­lish summary;In Lebanon, a child died when a build­ing collapsed

You may also like this video;

Exit mobile version