മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജനത്തെ ചൊല്ലി ഇന്ത്യാ മുണണിയില്‍ തര്‍ക്കം.സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചിരിക്കെയാണ് അഖിലേഷ് പ്രതിഷവുമായി രംഗത്ത് എത്തിയത്.
288സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ 85 വീതം സീറ്റുകളില്‍ കോണ്‍ഗ്രസ്,എന്‍സിപി (പവാര്‍ വിഭാഗം )ശിവസേന (ഉദ്ധവ് വിഭാഗം) എന്നീ പാര്‍ട്ടികള്‍ മത്സരിക്കുമെന്നാണ് ധാരണ ശേഷിച്ച 33 സീറ്റുകള്‍ പ്രതിപക്ഷ സഖ്യത്തിനെ മറ്റു ചെറുകക്ഷികള്‍ക്ക് നൽകുമെന്നും പ്രഖ്യാപിച്ചു.ഇതോടെ, ചെറു കക്ഷികളുടെ ആവശ്യം പരിഗണിക്കാന്‍ കോണ്‍ഗ്രസും, എന്‍സിപിയും, ശിവസേനയും തയാറായില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുറന്നടിച്ചു. അഞ്ച് സീറ്റുകളാണ് സമാജ്‌വാദി പാർട്ടി ആവശ്യപ്പെട്ടത്. രണ്ടില്‍ കൂടുതൽ പറ്റില്ലെന്നായിരുന്നു പ്രധാനകക്ഷികളുടെ നിലപാട്
അഖിലേഷ് യാദവുമായി ശരദ് പവാര്‍നേരിട്ട് ചര്‍ച്ച നടത്തുകയാണ്.അഖിലേഷിനെ അനുനയിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ ഗാന്ധിക്ക് കത്തയച്ചതായും വാർത്തയുണ്ട്.പ്രതിപക്ഷ സഖ്യത്തിലെ മൂന്നു പ്രധാന കക്ഷികള്‍ക്കും ഒരേ സീറ്റെണ്ണം എന്ന നിലയില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ മുന്നോട്ടുവച്ച ഫോര്‍മുലയോട് കോണ്‍ഗ്രസും ശിവസേനയും യോജിക്കുകയായിരുന്നു.
തുല്യമായ വിഭജനം പക്ഷെ ചെറുകക്ഷികളെ സംതൃപ്തിപ്പെടുത്തിയില്ല. സമാജ്‌വാദി പാര്‍ട്ടി തുടക്കത്തിലേ ഇടഞ്ഞു. മഹാരാഷ്ട്രയില്‍ തങ്ങള്‍ക്ക് സ്വാധീനം ഇല്ലെന്നു കരുതുന്നത് മണ്ടത്തരമാകുമെന്ന് അവർ പ്രതികരിച്ചു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അബു ആസ്മി പ്രഖ്യാപിച്ചു.
ഇവിടെ വര്‍ഗീയ വിരുദ്ധവോട്ടുകൾ ഭിന്നിക്കും. മഹാവികാസ് അഘാഡി സഖ്യത്തിലെ പ്രബലരാണ് ഉത്തരവാദികള്‍ എന്നും ആസ്മി വ്യക്തമാക്കി.ധൂലെ സിറ്റി, മലേഗാവ് സെന്‍ട്രല്‍, ഭീവന്‍ഡി ഈസ്റ്റ്, ഭീവന്‍ഡി വെസ്റ്റ്, മന്‍ഖുര്‍ദ് ശിവാജി നഗര്‍ എന്നീ അഞ്ച് മണ്ഡലങ്ങളില്‍ സമാജ്‌വാദി പാര്‍ട്ടി ദേശയ അധ്യക്ഷന്‍ അഖിലേഷ് യാദവ് നേരിട്ടെത്തിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനവും പ്രചാരണത്തിന് തുടക്കവും നൽകിയത്.