Site icon Janayugom Online

മഹാരാഷ്ട്രയില്‍ ഷിന്‍ഡെയുടെ അനുയായികളായജനപ്രതിനിധികള്‍ അക്രമംനടത്തുകയും,വേണ്ട ഒത്താശചെയ്യുകയും ചെയ്യുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ അനുയായികളായ രണ്ട് നിയമസഭാ അംഗങ്ങള്‍ വളരെ മോശമായി പെരുമാറുകയും, കായികമായിനേരിടുന്നതും, സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. സ്വാതന്ത്ര്യദിനത്തിന്‍റെ എഴുപത്തി അഞ്ചാം വാര്‍ഷിക ദിനത്തിലാണ് രണ്ട് ജനപ്രതിനിധികളില്‍ നിന്നും തങ്ങള്‍ ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്ത്വം അറിയാതെ യുള്ള പ്രവര്‍ത്തികള്‍ ഉണ്ടായത്. സന്തോഷ് ബംഗാർ (ഹിംഗോലി), പ്രകാശ് സുർവെ (മഗതാനെ) എന്നിവരാണ് ആ രണ്ടു ജനപ്രതിനിധികള്‍.

പൊതുസ്ഥലങ്ങളില്‍ ജനപ്രതിനിധികള്‍ പാലിക്കേണ്ട മാന്യത ഇരുവരുടേയും ഭാഗത്തുനിന്നും ഉണ്ടായില്ല, ഹിംഗോളിയിലെ തൊഴിലാളികൾക്ക് നിലവാരമില്ലാത്ത ഉച്ചഭക്ഷണം വിളമ്പുന്നു എന്നാരോപിച്ച് ഒരു സ്വകാര്യ കാറ്ററിംഗ് മാനേജരെ ബംഗാർ അധിക്ഷേപിക്കുകയും ആക്രമിക്കുകയും കായികമായി നേരിടുന്നതുമാണ് വൈറലായി കാണുവാന്‍ കഴിഞ്ഞത്. ഭക്ഷണത്തിന്റെ ഗുണനിലവാരം ചോദ്യം ചെയ്യുകയും ചുമതലക്കാരനെ തല്ലുകയും ചെയ്തു.മോശം ഭക്ഷണം വിളമ്പുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് പരിസരം സന്ദർശിക്കാൻ തീരുമാനിച്ചതെന്ന് ബംഗാർ അവകാശപ്പെടുന്നു.

മറ്റൊരു സംഭവം കഴിഞ്ഞ മാസം മഹാരാഷ്ട്ര നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കേയാണ് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അനുയായികളുടെ കൈയും കാലും ഒടിക്കണമെന്ന് എംഎൽഎ പ്രകാശ് സുർവെ ഒരുയോഗത്തെ അഭിസംബോധനചെയ്തു സംസാരിക്കവേ അഭിപ്രായപ്പെട്ടു.

ദഹിസാറിലെ കൊങ്കണി പദ ബുദ്ധ വിഹാറിൽ നടന്ന ഒരു പരിപാടിയിലാണ് അദ്ദേഹം തന്‍റെ ‚അനുയായികളോട് ഇങ്ങനെ അഭ്യര്‍ത്ഥിച്ചത്. ആരും നിങ്ങളെ ഭീഷണിപ്പെടുത്താൻ അനുവദിക്കരുത്. അവരെ അടിക്കണം അരൂം. വിഷമിക്കരുത്, പ്രകാശ് സർവെ ഇവിടെയുണ്ട്. നിങ്ങൾക്ക് അവരുടെ കൈകൾ തകർക്കാൻ കഴിയുന്നില്ലെങ്കിൽ, അവരുടെ കാലുകൾ തകർക്കുക. നിങ്ങളുടെ ജാമ്യംഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഞാൻ നോക്കികൊള്ളാം. താക്കറെ ക്യാമ്പ് ഇപ്പോൾ സർവെയ്‌ക്കെതിരെ ദഹിസർ പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: In Maha­rash­tra, Shin­de’s sup­port­ers are com­mit­ting vio­lence and conniving

You may also like this video:

Exit mobile version