Site iconSite icon Janayugom Online

മലപ്പുറത്ത് പ്ലസ് വണ്‍ പ്രവേശനം നേടിയത് 53, 762 പേര്‍; സീറ്റ് ക്ഷാമമില്ല, കണക്കുകള്‍ നിരത്തി വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി

ഹയര്‍ സെക്കന്ററി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സീറ്റ് ക്ഷാം പരിഹരിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടന്നിട്ടുണ്ടെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മലപ്പുറത്ത് കഴിഞ്ഞ വര്‍ഷം 4,952 സീറ്റുകള്‍ ഒഴിഞ്ഞു കിടന്നെന്നും മന്ത്രി പറഞ്ഞു. അഹമ്മദ് ദേവര്‍ കോവില്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി ശിവന്‍കുട്ടി .2023–24 വർഷം താൽക്കാലികമായി അനുവദിച്ചതും നിലനിർത്തിയതും ഷിഫ്റ്റ് ചെയ്തതുമായ ബാച്ചുകൾ ഈ അധ്യയന വർഷവും തുടരുന്നതിനായി മലബാർ മേഖലയിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും മുപ്പത് ശതമാനം മാർജിനൽ സീറ്റ് വർദ്ധനയും, എല്ലാ എയ്ഡഡ് സ്‌കൂളുകൾക്കും ഇരുപത് ശതമാനം മാർജിനൽ സീറ്റ് വർദ്ധനയും നടത്തി.

ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് അധികമായി പത്ത് ശതമാനം മാർജിനൽ സീറ്റ് വർദ്ധനയും അനുവദിച്ചു.കഴിഞ്ഞ വർഷം പതിനാല് ബാച്ചുകൾ മലപ്പുറം ജില്ലയിൽ ഷിഫ്റ്റ് ചെയ്തു നൽകി. ഇതിനു പുറമെ 84 അധിക താൽക്കാലിക ബാച്ചുകൾ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷം അനുവദിക്കുകയുണ്ടായി. എന്നാൽ ഈ വർഷം അലോട്ട്‌മെന്റുകളുടെ തുടക്കത്തിൽ തന്നെ മുൻ വർഷങ്ങളിൽ ഷിഫ്റ്റ് ചെയ്ത 14 ബാച്ചുകൾ തുടരുന്നതിനും താൽക്കാലിക അധിക ബാച്ചുകൾ തുടരുന്നതിനും മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിക്കുകയുമുണ്ടായി.മലപ്പുറം ജില്ലയിൽ കഴിഞ്ഞ വർഷം 77,951 വിദ്യാർത്ഥികൾ വിജയിക്കുകയും 12,377 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും ചെയ്തു. 2024 മാർച്ചിൽ 79,748 വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടുകയും 12,525 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും ചെയ്തു. കഴിഞ്ഞ വർഷം സീറ്റ് ക്ഷാമമില്ലാതെ പ്രവേശന നടപടികൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ആകെയുണ്ടായിരുന്ന 70,976 സീറ്റുകളിൽ ആകെ 66,024 വിദ്യാർത്ഥികൾ പ്രവേശനം നേടുകയും 4,952 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയും ചെയ്തു. 

ഈ വർഷം പ്രവേശനത്തിനായി ഹയർ സെക്കണ്ടറി മേഖലയിൽ 71,456 സീറ്റുകളും വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 2,850 സീറ്റുകളും ഐറ്റിഐ മേഖലയിൽ 5,484 സീറ്റുകളും പോളിടെക്‌നിക് മേഖലയിൽ 880 സീറ്റുകളും ഉൾപ്പെടെ 80,670 സീറ്റുകൾ മലപ്പുറം ജില്ലയിൽ എസ്എസ്എൽസി. പാസ്സായ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനായി ഉണ്ട്. ഇതു കൂടാതെ തന്നെ സ്‌കോൾ കേരളയിലും പ്രവേശനം നേടുന്നുണ്ട്. കഴിഞ്ഞ വർഷം12,895 വിദ്യാർത്ഥികളാണ് സ്‌കോൾ കേരളയിൽ പ്രവേശനം നേടിയത്. ഈ വസ്തുതകൾ അംഗീകരിക്കാതെയാണ് ഒന്നാം അലോട്ട്‌മെന്റ് തുടങ്ങുന്നതിന് മുന്നെ തന്നെ സമരം ആരംഭിച്ചത്. ഹയർ സെക്കണ്ടറി പൊതുവിദ്യാലയങ്ങളുടെ സീറ്റ് മാത്രം വെച്ചു കൊണ്ട് പ്ലസ് വൺ പ്രവേശനത്തിന്റെ നിലവിലെ കണക്കുകൾ ഇങ്ങനെയാണ്. മലപ്പുറം ജില്ലയിൽ ആകെ അപേക്ഷകർ 82,466 പേരാണ്. ഇതിൽ 7,606 ജില്ലയ്ക്ക് പുറത്തുള്ളവരും 74,860 പേർ ജില്ലയ്ക്ക് അകത്തുള്ളവരുമാണ്. മലപ്പുറം ജില്ലയിൽ അപേക്ഷ സമർപ്പിച്ച 82,466 പേരിൽ 4,352 പേർക്ക് മറ്റു ജില്ലകളിൽ പ്രവേശനം ലഭിച്ചു. തൃശ്ശൂർ — അഞ്ഞൂറ്റി 543, പാലക്കാട് — 2,370, കോഴിക്കോട് — 1,383, ഈ മൂന്ന് ജില്ലകളും മലപ്പുറവും ഒഴിച്ച് മറ്റ് ജില്ലകൾ — 56. ജില്ലയിൽ ശേഷിക്കുന്ന അപേക്ഷകർ 78,114 പേരാണ്. അലോട്ട്‌മെന്റ് നൽകിയിട്ടും പ്രവേശനം നേടാത്ത 11,546 പേരിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ 2,866, കമ്മ്യൂണിറ്റി ക്വാട്ടയിൽ 954, അൺ എയിഡഡ് മേഖലയിൽ 223, സ്‌പോർട്‌സ് ക്വാട്ടകളിൽ 444, എംആർഎസ് സ്‌കൂളുകളിൽ അഞ്ചും ഉൾപ്പെടെ ആകെ 4,492 പ്രവേശനം നേടി. ശേഷിക്കുന്ന 7,054 ഹയർ സെക്കണ്ടറിയിൽ പ്രവേശനം എടുത്തില്ല. ശേഷിക്കുന്ന 71,060 അപേക്ഷകരിൽ 53,762 പേർ പ്ലസ് വൺ ഇതുവരെ പ്രവേശനം നേടി.

മെറിറ്റ് ക്വാട്ടയിൽ 44,244, സ്‌പോർട്‌സ്- 873, മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ — 25 കമ്മ്യൂണിറ്റി ക്വാട്ട — 3,141, മാനേജ്‌മെന്റ് ക്വാട്ട ‑2,137, അൺ-എയ്ഡഡ് ക്വാട്ട ‑1,051 എന്നിങ്ങനെ 51,451 പേർ ഹയർസെക്കണ്ടറിയിലും 2,311 പേർ വൊക്കേഷണൽ ഹയർ സെക്കണ്ടറിയും പ്രവേശനം നേടി. പ്രവേശനത്തിനായി ശേഷിക്കുന്ന അപേക്ഷകർ 17,298. ഇനി ശേഷിക്കുന്ന സീറ്റുകൾ- 9,820. സീറ്റിന്റെ കുറവ് — 7,478. എന്നാൽ അൺ എയിഡഡ് സ്‌കൂളുകളിൽ 10,185 സീറ്റുകളുടെ ഒഴിവുമുണ്ട്. 

Eng­lish Summary:
In Malap­pu­ram, 53,762 peo­ple got admis­sion in Plus One; There is no short­age of seats, says Edu­ca­tion Min­is­ter Sivankutty

You may also like this video:

Exit mobile version