Site iconSite icon Janayugom Online

മാലിയില്‍ ഭീകരാക്രമണത്തില്‍ 42 സൈനികര്‍ കൊല്ലപ്പെട്ടു; 39 ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ദ ഗ്രേറ്റര്‍ സഹാറ ഭീകരരെ വധിച്ചു

ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ദ ഗ്രേറ്റര്‍ സഹാറ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 42 സൈനികര്‍ കൊല്ലപ്പെട്ടു. ഗാവോ മേഖലയിലെ ടെസിറ്റ് പട്ടണത്തിലായിരുന്നു ആക്രമണം. 39 ഭീകരരും കൊല്ലപ്പെട്ടു.

ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ദ ഗ്രേറ്റര്‍ സഹാറ (ഐഎസ്ജിഎസ്) ഭീകരര്‍ മാലി, നൈജര്‍, ബുര്‍ക്കിനോ ഫാസോ രാജ്യങ്ങളുടെ അതിര്‍ത്തിയായ പ്രദേശത്തായിരുന്നു ആക്രമണം. പത്തു വര്‍ഷത്തിലേറെയായി രാഷ്ട്രീയമായും സാമ്പത്തികമായും പ്രതിസന്ധി നേരിടുന്ന മാലിയില്‍ തീ വ്രവാദി, ജിഹാദി ആക്രമണങ്ങള്‍ നിത്യസംഭവമാകുകയാണ്.

Eng­lish sum­ma­ry; In Mali 42 sol­diers killed in ter­ror­ist attack; 39 Islam­ic State in the Greater Sahara ter­ror­ists were killed

You may also like this video;

Exit mobile version