Site icon Janayugom Online

മണിപ്പൂരിലെ ബിഷ്ണുപുരിയില്‍ വനിതകളുടെ നേതൃത്വത്തില്‍ സുരക്ഷാ സേനയെ തടഞ്ഞ് കലാപകാരികളെ മോചിപ്പിച്ചു

മണിപ്പൂരിലെ ബിഷ്ണുപുരിയില്‍ മെയ്തി വനിതകളുടെ നേതൃത്വത്തില്‍ സുരക്ഷാ സേനയെ തടഞ്ഞ് വെച്ച് 11തടവുകാരെ മോചിപ്പിച്ചു.മെരിയ പെയ്ബി സംഘടനാ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്നാണ് സൈന്യം കസ്റ്റഡിയിലെടുത്ത അക്രമകാരികളെ മോചിപ്പിച്ചത്.

ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വെടിയുതിര്‍ക്കേണ്ടിവന്നുവെന്നും ഓദ്യോഗിക അറിയിപ്പില്‍ പറയുന്നു. ആകാശത്തേക്കാണ് വെടിയുതിര്‍ത്തത്.മെയ്തി വിഭാഗക്കാരായ ആയുധധാരികളായ ആക്രമികളെ പരിശോധയില്‍ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് അറിഞ്ഞാണ് വനിതാ പ്രവര്‍ത്തകര്‍ എത്തിയത്.സൈന്യത്തിന്റെ മഹർ റെജിമെന്റിന്റെ ഒരു യൂണിറ്റ് പരിശോധനകൾക്കിടെ പോലീസ് വേഷം ധരിച്ച 11 സായുധരായ അക്രമികളെ തടഞ്ഞുനിർത്തുകയായിരുന്നു.

അവരിൽ നിന്ന് തോക്കുകളും ഗ്രനേഡുകളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഇതിന് പിന്നാലെയാണ് ഇവരെ കസ്റ്റഡിയിൽ വെച്ചു.വില്ലേജ് ഡിഫൻസ് ഫോഴ്സ് എന്ന പേരിൽ പ്രവർത്തിക്കുന്ന പുരുഷൻമാരുടെ പ്രാദേശിക ആർമി പ്രവർത്തകാരണ് സേനയുടെ പിടിയിലായത്. ഇത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനം അവകാശമായാണ് ഈ വിഭാഗങ്ങൾ കാണുന്നത്. അംഗങ്ങളെ വിട്ടയച്ചു എങ്കിലും ആയുധങ്ങൾ കൂടി തിരികെ നൽകണം എന്നായിരുന്നു മെരിയ പെയ്ബി ആവശ്യം.സംഘർഷം അവസാനിക്കുന്നത് വരെ ആയുധങ്ങൾ പിടിച്ചെടുക്കുന്നതിനെ എതിർത്ത സ്ത്രീകൾ കസ്റ്റഡിയിലെടുത്ത പുരുഷന്മാരെ വിട്ടയച്ചതിന് പുറമെ പിടിച്ചെടുത്ത ആയുധങ്ങൾ തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു.

സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ബിഷ്ണുപൂരിലെ കുമ്പിയിൽ സ്ത്രീകൾ ആർമിയുടെ നീക്കം തടഞ്ഞു, ചില സ്ത്രീകൾ റോഡിൽ കിടന്നുറങ്ങുകയും റോഡിൽ വാഹനമിട്ടുകൊണ്ട് പ്രതിഷേധിക്കുകയും ചെയ്തു.ആർഎഎഫ് ഉൾപ്പെടെയുള്ള കൂടുതൽ സേനയെ എത്തിച്ച് ബിഷ്ണുപൂർ എസ്പി രവികുമാറിന്റെയും തങ്ക എംഎൽഎ ടി റോബിന്ദ്രോയുടെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയ ശേഷമാണ് ജനക്കൂട്ടം പിരിഞ്ഞുപോകാൻ തയ്യാറായത്. 

എന്നാൽ കസ്റ്റഡിയിലുള്ളവർക്ക് ഇതിനിടയിൽ രക്ഷപെടാൻ അവസരം ഒരുക്കി.കഴിഞ്ഞ വർഷം മെയ് മാസത്തിൽ പൊട്ടിപുറപ്പെട്ട കലാപത്തിന്റെ മുഖ്യ കേന്ദ്രമാണ് ബിഷ്ണുപൂർ. 11 സൈനികൽ ഉൾപ്പെടെ 226 പേരാണ് കലാപത്തിൽ മരിച്ചത്.

Eng­lish Summary:
In Manipur’s Bish­nupuri, women-led secu­ri­ty forces inter­cept­ed the riot­ers and freed them

You may also like this video:

Exit mobile version