Site iconSite icon Janayugom Online

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 17 പേര്‍ മരിച്ചു

മുംബെെയില്‍ നാല് നില കെട്ടിടം തകര്‍ന്ന് വീണ് പതിനേഴ് പേർ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. കുര്‍ളയിലെ നായിക് നഗർ മേഖലയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. പ്രദേശത്ത് ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഒരു മാസത്തിനിടെ നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ വലിയ കെട്ടിട തകർച്ചയാണിത്. ജൂൺ 23 ന് ചെമ്പൂരിൽ ഇരുനില കെട്ടിടം തകർന്ന് വീണ് ഒരാൾ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Eng­lish Summary:In Mum­bai, 17 peo­ple were killed when a build­ing collapsed
You may also like this video

Exit mobile version