Site iconSite icon Janayugom Online

നാദാപുരത്ത് വസ്ത്രശാലയുടെ ഗ്ലാസ് തകർന്ന് വീണ് 8 പേർക്ക് പരുക്ക്

കോഴിക്കോട് നാദാപുരത്ത് ഗ്ലാസ് തകർന്ന് വീണ് അപകടം. വസ്ത്രശാലയുടെ ഗ്ലാസ് തകർന്ന് വീണ് ആണ് അപകടമുണ്ടായത്. അപകടത്തിൽ 8 പേർക്ക് പരുക്ക് പറ്റി. ഇതിൽ രണ്ടുപേർക്ക് ഗുരുതരമായ പരിക്കാണ് പറ്റിയത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. മറ്റുള്ളവരെ നാദാപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഫർ പ്രഖ്യാപിച്ചതോടെ ജനക്കൂട്ടം കടയിലേക്ക് ഇരച്ച് കയറിയാണ് അപകടം ഉണ്ടായത്. ഏതെടുത്താലും 99 രൂപ എന്ന ഓഫര്‍ വച്ചതോടെ കടയിലേക്ക് വന്‍ജനക്കൂട്ടം ഇടിച്ച് കയറിയപ്പോള്‍ ഗ്ലാസ് തകരുകയായിരുന്നു. നാദാപുരം കസ്തൂരിക്കുളത്തിന് സമീപം വടകര സ്വദേശികളുടെ ബ്ലാക്ക് എന്ന കടയിലാണ് സംഭവം നടന്നത്.

 

Exit mobile version