Site iconSite icon Janayugom Online

നൂൽപുഴയില്‍ വീണ്ടും കടുവ പശുവിനെ ആക്രമിച്ചു

രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം നൂല്‍പുഴയില്‍ വീണ്ടും കടുവ പശുവിനെ ആക്രമിച്ചു. നൂൽപുഴ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട കൊട്ടനോട് ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. കൊട്ടനോട് മധുവിന്റെ ആറ് വയസ്സുള്ള പശുവാണ് ആക്രമണത്തിനിരയായത്.

കടുവയുടെ മുന്‍കാല്‍ കൊണ്ടുള്ള അടിയില്‍ പശുവിന്റെ നട്ടെല്ല് തകര്‍ന്നുപോയതായി അധികൃതര്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട പശുവിന് സമീപമുണ്ടായിരുന്ന മറ്റൊരു പശുവിന്റെ കരച്ചില്‍ കേട്ടാണ് മധു കാര്യമറിയുന്നത്. എന്നാല്‍, പശുക്കള്‍ക്ക് സമീപം എത്തുന്നതിന് മുമ്പേ തന്നെ കടുവ കാടിനുള്ളിലേക്ക് രക്ഷപ്പെട്ടിരുന്നു.

eng­lish summary;In Noolpuzha, the tiger attacked the cow again

you may also like this video;

YouTube video player
Exit mobile version