പഞ്ചാബ് മന്ത്രിസഭ വികസിപ്പിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ വ്യാഴാഴ്ച നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഹര്‍പാല്‍ സിങ് ചീമ, ഡോ. ബല്‍ജിത് കൗര്‍, ഹര്‍ഭജന്‍ സിങ്, ഡോ. വിജയ് സിംഗ്ല എന്നിവര്‍ ഉള്‍പ്പെടെ 10 പേര്‍ ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഉച്ചയ്ക്ക് 12.30ന് മുഖ്യമന്ത്രി മന്നിന്റെ അധ്യക്ഷതയില്‍ ആദ്യ മന്ത്രിസഭാ യോഗം ചേരും. പുതിയ മന്ത്രിസഭയിലേക്കെത്തുന്നവര്‍ക്ക് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. പുതിയ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുമെന്നും സത്യസന്ധമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുമെന്നും മന്‍ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 അംഗ പഞ്ചാബ് നിയമസഭയില്‍ എഎപി 92 സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തിയത്.
English Summary: In Punjab, a cabinet was formed and ten ministers were sworn in
You may like this video also