തൃക്കാക്കര നിയമസഭ ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി ഡിസിസി ജനറൽ സെക്രട്ടറി സിപിഐഎംല്‍ ചേർന്നു. എം ബി മുരളീധരൻ ആണ് സിപിഎമ്മിൽ ചേർന്നത്. ഉപതിരഞ്ഞെടുപ്പിൽ ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ എംബി മുരളീധരൻ പരസ്യമായി രംഗത്തെത്തിയിരുന്നു. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമായിരുന്നു മുരളീധരൻ ഉന്നയിച്ചിരുന്നത്.
കോണ്‍ഗ്രസ് നേതാവും എംപിയും, മുന്‍ തൃക്കാക്കര എംഎല്‍എയുമായിരുന്ന ബെന്നിബഹന്നാന്‍റെ അടുത്ത ആളുകൂടിയാണ് മുരളീധരന്‍ ഇനിമുതല്‍ എല്‍ ഡി എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് എം ബി മുരളീധരന്‍ പറഞ്ഞു.സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ അഭിപ്രായ വ്യത്യാസം പാര്‍ട്ടിയെ അറിയിച്ചിരുന്നു.
എന്നാല്‍ നേതൃത്വം വ്യത്യസ്ത സമീപനം സ്വീകരിക്കുകയായിരുന്നു. മോശമായ പ്രതികരണമാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ഉണ്ടായത്.സ്ഥാനാര്‍ഥിത്വം നല്‍കിയല്ല മറ്റ് തരത്തിലാണ് പി ടി തോമസിന്റെ കുടുംബത്തെ സഹായിക്കേണ്ടിയിരുന്നത്. സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകരെ പരിഗണിക്കേണ്ടിയിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
നിരവധി അതൃപ്തര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട്. താന്‍ പര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. ഇനി എല്‍ഡിഎഫിനായി പ്രചാരണത്തിനിറങ്ങുമെന്നും മുരളീധരന്‍ പറഞ്ഞു.
English Summary:In retaliation to the Congress, DCC General Secretary MB Muraleedharan joined the CPI (M)
You may also like this video: