റിയാദിലെ നഗരത്തില്‍ വൈകുന്നേരങ്ങളിലുള്ള നിര്‍മാണവും പൊളിക്കലും നിരോധിച്ചതായി പ്രാദേശിക അധികാരികളുടെ അറിയിപ്പ്. സൂര്യാസ്ഥമയ സമയത്തെ മഗ്രിബ് ബാങ്കിന് ശേഷം മുതല്‍ രാവിലെ 7 മണി വരെ താമസക്കാര്‍ക്ക് ശല്യം ഉണ്ടാകാതിരിക്കാന്‍ ഇത്തരം പ്രവൃത്തികള്‍ നിരോധിക്കുന്നതായി റിയാദ് നഗര മുനിസിപ്പാലിറ്റി അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിരോധനം ലംഘിച്ചും നിര്‍മാണവും പൊളിക്കലും തുടരുന്നവര്‍ 10,000 റിയാല്‍ പിഴ ഒടുക്കേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന സൗദി തലസ്ഥാന നഗരിയും പ്രധാന നഗരവുമായ റിയാദില്‍ ഏകദേശം 8 ദശലക്ഷം ജനസംഖ്യയുണ്ട്.
English summary; In Riyadh, evening construction and demolition were banned
You may also like this video;