Site iconSite icon Janayugom Online

സൗദിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് റസ്റ്റോറന്റ് തകർന്നു

റിയാദിലെ അൽ-സഅദയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് റസ്റ്റോറന്റ് തകർന്നു. ഉഗ്ര സ്ഫോടനത്തിൽ റെസ്റ്റോറന്റ് പൂർണമായും തകർന്നുവീണു. അപകടത്തിൽ ആർക്കും പരുക്കില്ല. സ്ഫോടനത്തെ തുടർന്ന് ഉണ്ടായ തീപിടുത്തം സൗദി സിവിൽ ഡിഫൻസ് അണച്ചു.

രാത്രി അടച്ചിട്ട സമയത്താണ് റെസ്റ്റോറന്റിൽ അഗ്നിബാധയും സ്ഫോടനവുമുണ്ടായത്. ഇതാണ് ആളപായം ഒഴിവാക്കിയത്. എന്നാൽ സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. അതേസമയം ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ ഡയറക്ടറേറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

മോശമായ ഇലക്ട്രിക്കൽ കണക്ഷനുകൾ, ഗേജുകളുടെ അമിതമായ ലോഡിംഗ്, ഓട്ടോമാറ്റിക് സർക്യൂട്ട് ബ്രേക്കറുകൾ സ്ഥാപിക്കുന്നതിലെ പരാജയം തുടങ്ങിയവ അപകടങ്ങൾക്ക് കാരണമാകുമെന്ന് സൗദി അറേബ്യയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു.

Eng­lish sum­ma­ry; In Sau­di Ara­bia, a gas cylin­der explod­ed and a restau­rant collapsed

You may also like this video;

Exit mobile version