Site iconSite icon Janayugom Online

കുറുവാക്കയത്ത് ബാംബൂ ക്രാഫ്റ്റ് യൂണിറ്റ് തുടങ്ങി

പരമ്പരാഗതരീതിയിലുള്ള കരകൗശലനിർമാണം പ്രോത്സാഹിപ്പിക്കാൻ കുറുവാക്കയത്ത് സമസ്ത ബാംബൂ ക്രാഫ്റ്റ് യൂണിറ്റ് പ്രവർത്തനം തുടങ്ങി. നാഷണൽ ബാംബൂ മിഷൻ വഴി ലഭിച്ച 14 ലക്ഷം രൂപ വിനിയോഗിച്ചാണ് യൂണിറ്റ് ആരംഭിച്ചത്. കളക്ടർ വി.വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരി അധ്യക്ഷനായി.

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, വൈസ് പ്രസിഡന്റ് ഷേർളി ജോസുകുട്ടി, രാജു കുട്ടപ്പൻ, രാജി ചന്ദ്രശേഖരൻ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ സി.ആർ.മിനി, നൈസി ഡെൻസിൽ, ടെസിമോൾ മാത്യു, ഡാനിമോൾ വർഗീസ്, മിനി ആന്റണി, ആൻസി സോജൻ എന്നിവർ സംസാരിച്ചു. 

Exit mobile version