തമിഴ്‌നാട്ടില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റ് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. കുംഭകോണത്തിനടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളായ പട്ടീശ്വരം അറിജ്ഞര്‍ അണ്ണ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഡിസംബര്‍ നാലിനാണ് ഈ ക്രൂരതയുണ്ടായത്. തുടര്‍ന്ന് മാരക പരിക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രതികള്‍ മരക്കഷണം ഉപയോഗിച്ച് വിദ്യാര്‍ഥിയുടെ തലയ്ക്കടിക്കുകയായിരുന്നു, തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടിപിടിക്കുകയും അത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെയാണ് മരണം സംഭവിച്ചത്.
രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് 15 പ്ലസ്‌വണ്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പ്ലസ്ടു വിദ്യാര്‍ഥിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ മുഴുവന്‍ അറസ്റ്റുചെയ്ത് ബാലസദനത്തില്‍ പ്രവേശിപ്പിച്ചുവെന്നും അവര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തുവെന്നും പൊലീസ് അറിയിച്ചു.

