Site iconSite icon Janayugom Online

തമിഴ്നാട്ടിൽ ഇനി ഒപ്പുകളും സര്‍ക്കാർ ഉത്തരവുകളും തമിഴില്‍

സർക്കാർ ഉത്തരവുകൾ ഉൾപ്പെടെ എല്ലാ ഔദ്യോഗിക ആശയ വിനിമയങ്ങളും തമിഴിൽ മതിയെന്ന് തമിഴ്നാട് സർക്കാർ. എല്ലാ കത്തുകളിലും സർക്കാർ ജീവനക്കാർ തമിഴിൽ തന്നെ ഒപ്പിടണമെന്നും നിർദേശിച്ചു. പൊതുജനങ്ങളിൽ നിന്ന് തമിഴിൽ ലഭിക്കുന്ന കത്തുകൾക്ക് തമിഴിൽ തന്നെ മറുപടി നൽകണം. സർക്കാർ ഓഫിസുകളിൽ തമിഴ് ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നത് നിർബന്ധമാക്കുന്ന നിലവിലുള്ള വ്യവസ്ഥകളും ഉത്തരവുകളും അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, സെക്രട്ടറിമാർ, സെക്രട്ടേറിയറ്റിലെ വകുപ്പുകൾ, കളക്ടർ, വകുപ്പ് മേധാവികൾ എന്നിവരെ കത്തിലൂടെയാണ് ഇക്കാര്യം ഓർമിപ്പിച്ചത്. 

നിലവിൽ ഇംഗ്ലിഷിലുള്ള കത്തുകളും സർക്കാർ ഉത്തരവുകളും തമിഴിലേക്ക് വിവർത്തനം ചെയ്യും. വാണിജ്യ സ്ഥാപനങ്ങൾ, റസ്റ്റോറൻ്റുകൾ, കടകൾ, ഷോപ്പിംഗ് മാളുകൾ എന്നിവയുടെ നെയിംപ്ലേറ്റുകൾ തമിഴിൽ ആയിരിക്കണമെന്നും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരവ് പാലിക്കാത്തപക്ഷം പിഴ ചുമത്തും. 

Exit mobile version