Site iconSite icon Janayugom Online

തെലങ്കാനയില്‍ എംഎല്‍എമാരെ സുരക്ഷിതമായി ഹോട്ടലുകളിലേക്ക് മാറ്റുവന്‍ ബസ്സുകള്‍ തയ്യാര്‍

തെലങ്കാനയില്‍ വോട്ടെണ്ണല്‍ തുടരുമ്പോഴും എംഎല്‍എമാരെ സുരക്ഷിതമായി ഹോട്ടലുകളിലേക്ക് മാറ്റുവന്‍ ബസ്സുകള്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. താജ്‌കൃഷ്ണ പഞ്ചനക്ഷത്ര ഹോട്ടലില്‍ കഴിഞ്ഞ ദിവസം 60 മുറികളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഹോട്ടലുകളിലേക്ക് എംഎല്‍എമാരെ എത്തിക്കാനാണ് ബസ് തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായി വിജയ സര്‍ട്ടിഫിക്കറ്റ് കൗണ്ടിങ് ഓഫീസില്‍ നിന്ന് ലഭിച്ചാലുടന്‍ ഹോട്ടലില്‍ എത്തിച്ചേരണമെന്നാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. റിസോര്‍ട്ട് രാഷ്ട്രീയം ഒരു കാരണവശാലും നടക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുണ്ട്. കാവേരി ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാരുടെ സ്ലീപ്പര്‍ ബസ്സുകളാണ് ഹോട്ടലിന് മുന്നില്‍ സജ്ജമാക്കിയിട്ടുള്ളത്. 

Eng­lish Summary:In Telan­gana, bus­es have been pre­pared to take MLAs to hotels safely

You may also like this video

Exit mobile version