പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ഷോക്കേറ്റു മരിച്ചത് 1894 പേരെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഇവരിൽ 297 പേർ ജീവനക്കാരാണ്. ഇതില്‍ 160 കരാർ, 137 കെഎസ്ഇബി ജീവനക്കാര്‍ ഉള്‍പ്പെടുന്നു.
2021 ൽ 76 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 16 കരാർ ജീവനക്കാർക്കും ഏഴ് കെഎസ്ഇബി ജീവനക്കാർക്കും ഇതേ വർഷം ജീവഹാനി സംഭവിച്ചു. 2011 ലാണ് ഏറ്റവും കൂടുതൽ പേർ മരണപ്പെട്ടത്-210 പേർ. 2012 (181), 2013 (178), 2014 (156), 2015 (201), 2016 (159), 2017 (127), 2018 (148), 2019 (115), 2020 (116), 2021 (99) എന്നിങ്ങനെയാണ് കണക്ക്.
ഷോക്കേറ്റ് ജീവഹാനി സംഭവിക്കാനിടയായ സാഹചര്യങ്ങൾ വിലയിരുത്തി വേണ്ട സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ബോധവത്കരണ പരിപാടികളടക്കം പുരോഗമിക്കുകയാണെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.
English Summary: In ten years, 1894 people died of electricfication and 297 were employees
You may like this video also