Site iconSite icon Janayugom Online

മത്സരിപ്പിച്ചത് മേയറാക്കാം എന്ന ഉറപ്പിൽ; വി വി രാജേഷിനെകൊണ്ടുവന്നതിന് പിന്നിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലെന്നും ആർ ശ്രീലേഖ

തന്നെ ശാസ്തമംഗലം വാർഡിൽ മത്സരിപ്പിച്ചത് മേയറാക്കാം എന്ന ഉറപ്പിൽ ആയിരുന്നുവെന്നും വി വി രാജേഷിനെ മേയറാക്കിയതിന് പിന്നിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലാണെന്നും മുൻ ഡിജിപി ആർ ശ്രീലേഖ.
മത്സരിക്കാൻ താൻ വിസമ്മതിച്ചിരുന്നു. താനായിരിക്കും കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിന്റെ മുഖമെന്നായിരുന്നു നേതാക്കളുടെ ഉറപ്പ്. തെരഞ്ഞെടുപ്പിന് മുൻപ് മാധ്യമങ്ങൾക്ക് മുന്നിൽ പാർട്ടി നിലപാട് പറയുവാനും തന്നെയാണ് ചുമത്തപ്പെടുത്തിയിരുന്നത്.

 

എന്നാൽ പിന്നീട് കേന്ദ്രനേതൃത്വം ഒരു തീരുമാനം എടുക്കുമ്പോള്‍ എതിര്‍ത്തുനിന്ന് പോടാ പുല്ലേയെന്ന് പറഞ്ഞ് ഇറങ്ങി ഓടാന്‍ പറ്റുമെയെന്നും ശ്രീലേഖ ചോദിച്ചു. സ്ഥാനാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് താൻ. പത്തു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള ചുമതലയും നൽകി. ശ്രീലേഖയെ മേയറാകാൻ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നടത്തിയ ഇടപെടലാണ് കേന്ദ്ര നേതൃത്വം തള്ളിയത്.

 

രാജേഷിനെ മേയര്‍ ആക്കാന്‍ ആര്‍എസ്എസിനെ അടക്കം ഇടപെടുത്തി വി മുരളീധര പക്ഷം നടത്തിയ നീക്കം ഫലം കാണുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മത്സരിപ്പിക്കാമന്ന വാഗ്ദാനമാണ് നേതൃത്വം ഇപ്പോൾ ശ്രീലേഖയ്ക്ക് നല്‍കിയിരിക്കുന്നത്.

Exit mobile version