Site iconSite icon Janayugom Online

ഹരിപ്പാട് നഗരത്തിൽ മാലിന്യ സംസ്ക്കരണം താളം തെറ്റുന്നു

ഹരിപ്പാട് നഗരസഭയിൽ ഹരിത കർമസേന വിവിധ വാർഡുകളിൽ യുസർ ഫീ വാങ്ങി വീടുകളിൽ നിന്നം സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച വൃത്തിയാക്കിയ അജൈവ മാലിന്യങ്ങൾ വിവിധ വാർഡുകളിലെ റോഡരുകിൽ തള്ളിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഇത് നീക്കം ചെയ്യാത്തത് മൂലം പട്ടികൾ കടിച്ച് കീറി പ്രദേശത്ത് മുഴുവൻ വ്യാപിപ്പിക്കുകയാണ്.

വൃത്തിഹീനമായ ജൈവ മാലിന്യങ്ങൾ ഇതോടൊപ്പം നിക്ഷേപിക്കുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിയ്ക്കുന്നു. അതാത് മാസം ശേഖരിയ്ക്കുന്ന വൃത്തിയാക്കിയ അജൈവ മാലിന്യങ്ങൾ മെറ്റിരിയൽ ഫെസിലിറ്റി കളക്ഷൻ കേന്ദത്തിൽ എത്തിച്ച് തരം തിരിച്ച് ക്ലീൻ കേരള കമ്പിനിക്ക് കൈമാറണമെന്നാണ് സർക്കാർ ഉത്തരവിലുടെ നിർദേശിച്ചിരിക്കുന്നത് എന്നും ഇത് കൃത്യമായി നഗരസഭയിൽ നടക്കുന്നില്ല. യുസർ ഫീ വാങ്ങി ശേഖരിക്കുന്ന മാലിന്യം വാർഡുകളിൽ സുക്ഷിയ്ക്കുന്നതിന് മിനി മെറ്റിരിയൽ കളക്ഷൻ കേന്ദ്രം മുൻസിപാലിറ്റി എല്ലാ വാർസുകളിലും നിർമ്മിച്ച് നൽകാത്തതും താൽക്കാലിക സംവിധാനം ഒരുക്കാത്തതും യഥാസമയം വാഹനം ലഭ്യമാക്കാത്തതും ആണ് റോഡരുകിൽ വയ്ക്കേണ്ടി വന്ന സാഹചര്യം എന്ന് ഹരിത കർമ സേന അംഗങ്ങൾ പറയുന്നു. സർക്കാർ ഉത്തരവ് 1496 പ്രകാരം വാഹനം ലഭ്യമാക്കേണ്ട പുർണ ഉത്തരവാദിത്യം മുൻസിപാലിറ്റിക്കാണെന്നും അംഗങ്ങൾ പറയുന്നു.

Exit mobile version