Site iconSite icon Janayugom Online

ജി​ല്ല​യി​ൽ 19 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി​യും എ​ട്ട് പേ​ർ​ക്ക് എ​ലി​പ്പ​നി​യും സ്ഥിരീകരിച്ചു

ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും പ​ട​രു​ന്നു. ഈ ​മാ​സം 28വ​രെ 19 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നിയും എ​ട്ട് പേ​ർ​ക്ക് എ​ലി​പ്പ​നിയും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 30 പേ​രി​ൽ ഡെ​ങ്കി​പ്പ​നി സം​ശ​യി​ക്കു​ന്നു​മു​ണ്ട്. നാ​ലു​പേ​ർ​ക്ക് എ​ലി​പ്പ​നി സാ​ധ്യ​ത​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. തി​രു​വ​ല്ല, കോ​യി​പ്രം, ചെ​റു​കോ​ൽ, ഇ​ല​ന്തൂ​ർ, മെ​ഴു​വേ​ലി, വ​ല്ല​ന, ഓ​മ​ല്ലൂ‌​ർ, കോ​ഴ​ഞ്ചേ​രി, പ​ഴ​വ​ങ്ങാ​ടി, ചെ​ന്നീ​ർ​ക്ക​ര, പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി, ഓ​ത​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കോ​ഴ​ഞ്ചേ​രി, തോ​ട്ട​പ്പു​ഴ​ശ്ശേ​രി, മ​ല്ല​പ്പ​ള്ളി, കൊ​ക്കാ​ത്തോ​ട്, വ​ല്ല​ന, ക​വി​യൂ​ർ, മ​ല്ല​പ്പു​ഴ​ശ്ശേ​രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. വേ​ന​ൽ​മ​ഴ ക​ന​ത്ത​തോ​ടെ​യാ​ണ് ജി​ല്ല​യി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വർധിക്കുന്നത്.

Exit mobile version