68-ാമത് നെഹ്രുട്രോഫി ജലോത്സവമേളയിൽ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ വിജയിയായി. സന്തോഷ് ചാക്കോ ചിറയിൽ ക്യാപ്റ്റനായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ഹാട്രിക് നേട്ടമാണ് സ്വന്തമാക്കിയത്. 4.30. 77 സെക്കന്റ് സമയാണ് ഫിനിഷ് ചെയ്യാനെടുത്തത്. നടുഭാഗം ചുണ്ടനാണ് രണ്ടാം സ്ഥാനം. എൻ നാരായണൻ ക്യാപ്റ്റനായ കുമരകം എൻസിഡിസി ബോട്ട് ക്ലബ്ബ് തുഴഞ്ഞ വള്ളം 4.31.57 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. ജോഷി വർഗീസ് ക്യാപ്റ്റനായ പുന്നമട ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന്‍ 4.31.61 സെക്കന്‍ഡില്‍ മൂന്നാമതെത്തി. ആലപ്പുഴ പൊലീസ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണ് നാലാം സ്ഥാനം. ചമ്പക്കുളം മലയിൽ സാജു ജേക്കബാണ് ക്യാപ്റ്റൻ. 4.31.70 സെക്കന്റാണ് സമയം.
ലൂസേഴ്സ് ഫൈനലിന്റെ ഒന്നാംപാദ മത്സരത്തിൽ യുബിസി കൈനകരി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്തു. രണ്ടാം സ്ഥാനം പായിപ്പാടൻ നേടി. നിരണം ചുണ്ടനാണ് മൂന്നാമതായി ഫിനിഷ് ചെയ്തത്. രണ്ടാംപാദ മത്സരത്തിൽ ആയാപറമ്പ് പാണ്ടി, ആനാരി ചുണ്ടന്‍, ദേവാസ് എന്നീ വള്ളങ്ങള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. മൂന്നാംപാദ മത്സരത്തിൽ ജവഹർ തായങ്കരി ഒന്നാമതും സെന്റ് ജോർജ്ജ് ചുണ്ടന്‍ രണ്ടാമതും കരുവാറ്റ ശ്രീവിനായകന്‍ മൂന്നാമതായും ഫിനിഷ് ചെയ്തു. മന്ത്രിമാരായ പി എ റിയാസ് മുഹമ്മദ്, കെ എൻ ബാലഗോപാൽ, പി പ്രസാദ് എന്നിവർ ചേർന്ന് വള്ളംകളി ഉദ്ഘാടനം ചെയ്തു.
English Summary:In the forest, the chundan is the champion in the south
You may also like this video