Site iconSite icon Janayugom Online

രാജ്യസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് 70 ശതമാനം കടന്നു

നിർണ്ണായകമായ രാജ്യസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് 70 ശതമാനം കടന്നു. 15 സംസ്ഥാനങ്ങളിലെ അൻപത്തിയേഴ് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പെങ്കിലും നാല് സംസ്ഥാനങ്ങളിലാണ് കടുത്ത പോരാട്ടം.

രാവിലെ ഒൻപത് മണിമുതൽ തുടങ്ങിയ വോട്ടെടുപ്പിൽ ഉച്ചവരെ പല സംസ്ഥാനങ്ങളിലും പോളിംഗ് ശതമാനം 70 കടന്നു. 11 സംസ്ഥാനങ്ങളിൽ എതിരില്ലാത്തതിനാൽ 41 സ്ഥാനാർത്ഥികൾ ഇതിനോടകം ജയിച്ചു കഴിഞ്ഞു.

മഹാരാഷ്ട്രയിലെ ആറ് സീറ്റുകളിലും, രാജസ്ഥാൻ, കർണ്ണാടക എന്നിവിടങ്ങളിലെ നാല് വീതം സീറ്റുകളിലും, ഹരിയാനയിലെ രണ്ട് സീറ്റുകളിലുമാണ് മത്സരം കടുക്കുന്നത്.

ഇതിൽ ബിജെപി ആറ് സീറ്റുകളിലും, കോൺഗ്രസ് നാല് സീറ്റുകളിലും, ശിവസേന, എൻസിപി പാർട്ടികള്‍ ‍ ഓരോ സീറ്റിലും ജയം ഉറപ്പിച്ചു.

രാജസ്ഥാനിലെ മൂന്നാമത്തെ സീറ്റിൽ കോൺഗ്രസിന് ജയിക്കാൻ 15 വോട്ടുകൾ കൂടി അധികം വേണം. 13 സ്വതന്ത്രരുടെ പിന്തുണ ഇതിനോടകം കിട്ടിയതായി കോൺഗ്രസ് അവകാശപ്പെട്ടു. ബിടിപിയും, സിപിഎമ്മും കൂടി പിന്തുണച്ചാൽ ജയം ഉറപ്പിക്കാമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം.

Eng­lish summary;In the Rajya Sab­ha elec­tions, the polling is over 70 per cent

You may also like this video;

Exit mobile version