ജമ്മു കാശ്മീരിലെ റംബാൻ ജില്ലയിൽ ഭൂമി ഇടിഞ്ഞു താഴ്ന്നതായി അധികൃതർ അറിയിച്ചു. മലയോര മേഖലയായ ദുക്‌സർ ദൽവ ഗ്രാമത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഭൂമി താഴ്ന്നതിനെ തുടർന്ന് വീടുകളും വെെദ്യുതി ടവറുകളും തകർന്നതായി അധികൃതർ അറിയിച്ചു. വെള്ളിയാഴ്‌ച മുതലാണ് ഭൂമി ഇടിഞ്ഞ് തുടങ്ങിയത്. 16 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മൂന്ന് കെട്ടിടങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിലായി വിള്ളൽ വർധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഗ്രാമത്തിലൂടെ കടന്നുപോകുന്ന 33 കെവി വെെദ്യുതി ലൈൻ തകരാറിലായതിനെ തുടർന്ന് നിരവധി പഞ്ചായത്തുകളിലേക്കുള്ള വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വിദഗ്ധ സംഘം ഗ്രാമം സന്ദർശിച്ച് ഭൂമി ഇടിയുന്നതിന്റെ കാരണം കണ്ടെത്തുമെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽപ്പെട്ട കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
English Summary;In the Ramban of Kashmir had landslide, 16 houses were damaged
You may also like this video