Site iconSite icon Janayugom Online

ബില്‍ക്കിസ് ബാനുകേസിലെ കുറ്റവാളികളെ സ്വീകരിച്ചതില്‍ തെറ്റില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ബില്‍ക്കിസ് ബാനുകേസില്‍ കുറ്റവാളികള്‍ക്ക് ശിക്ഷായിളവ് നല്‍കിയ സമയത്ത് ഹിന്ദുത്വസംഘടനകള്‍ അവരെ മാലയിട്ട് സ്വീകരിച്ചതിനെ സുപ്രീംകോടതിയില്‍ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍.

ജയില്‍ മോചിതരായവരെ മാലയിട്ട് സ്വീകരിച്ചതില്‍ എന്താണ് തെറ്റെന്ന് ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് കെ രാജു വാദിച്ചു. പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്കതുള്ള ബില്‍ക്കിസ് ബാനുവിന്‍റെ അടക്കമുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി വാദം കേള്‍ക്കവെയാണ് രാജുവിന്‍റെ പ്രതികരണം. 

വലിയ കുറ്റകൃത്യം ചെയ്തവരെ ഹാരമണിയിച്ചും മധുരം നല്‍കിയും സ്വാഗതം ചെയ്ത രീതിയെക്കുറിച്ച് പൊതുതാല്‍പര്യ ഹരജി നല്‍കിയ അഭിഭാഷക ഇന്ദിര ജയ്‌സിങ് ചോദ്യം ചെയ്തപ്പോഴാണ് കേന്ദ്രത്തിന്റെ വിചിത്ര മറുപടി. കുടുംബാംഗങ്ങള്‍ ജയിലില്‍ നിന്ന് പുറത്തുവരുമ്പോള്‍ ഹാരമണിയിക്കുന്നതില്‍ എന്താണ് തെറ്റ്, രാജു കോടതിയില്‍ പറഞ്ഞത്.

സിബിഐ അന്വേഷിച്ചിരുന്ന കേസില്‍ കേന്ദ്ര സര്‍ക്കാരും കക്ഷിയാണ്. ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും മൂന്ന് വയസുള്ള മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 14 അംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ ശിക്ഷാ കാലാവധി തീരുന്നതിന് മുമ്പ് വെറുതെവിട്ട ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹരജികള്‍. സമര്‍പ്പിച്ചത്.

Eng­lish Summary:
In the Supreme Court, the cen­tral gov­ern­ment was not wrong in accept­ing the con­victs in Bilkis Banukase

You may also like this video:

Exit mobile version