Site iconSite icon Janayugom Online

യുഎഇയില്‍ ജോലി സമയം ആറ് മണിക്കൂറാക്കി കുറച്ചു

UAEUAE

റംസാൻ പ്രമാണിച്ച് യുഎഇയില്‍ ജോലി സമയം ആറ് മണിക്കൂറായി കുറച്ചു. സ്വകാര്യ മേഖലയിലെ ജോലി സമയം ആറുമണിക്കൂറായി കുറച്ചതായി യുഎഇ മാനവ വിഭവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. മുൻ മാസങ്ങളിലേക്കാൾ രണ്ടു മണിക്കൂർ കുറവാണ് റംസാൻ മാസത്തിലെ ജോലി സമയം.

സ്വകാര്യ മേഖലയിൽ ഒരു ദിവസം എട്ടു മണിക്കൂർ അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂർ എന്ന നിലയിലാണ് നിലവിലെ ജോലി സമയം. ഇത് ആറു മണിക്കൂർ ആഴ്ചയിൽ 36 മണിക്കൂർ എന്ന നിലയിലേക്ക് മാറും. 36 മണിക്കൂറിൽ കൂടുതൽ ജോലിയുടെ സ്വഭാവം അനുസരിച്ച് ജോലി ചെയ്യേണ്ടി വന്നാൽ തൊഴിലാളിക്ക് അധിക വേദനം നൽകേണ്ടതാണെന്നും മന്ത്രാലയം പറയുന്നു.

റംസാൻ മാസത്തിൽ ഗവൺമെന്റ് സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ എന്നിവിടങ്ങളിലെ പ്രവർത്തി സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് രണ്ടു 3.00 വരെ ആയിരിക്കുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻറ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12 മണി വരെ മാത്രം ആയിരിക്കും ജോലി സമയം. സ്കൂളുകളുടെ പ്രവർത്തി സമയം അഞ്ചു മണിക്കൂറിൽ കൂടരുതെന്നും നിർദ്ദേശമുണ്ട്.

Eng­lish Sum­ma­ry: In the UAE, work­ing hours have been reduced to six hours

You may also like this video

Exit mobile version