Site iconSite icon Janayugom Online

ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ 87 ശതമാനവും കോടിപതികള്‍

UPUP

ഉത്തര്‍ പ്രദേശിലെ രണ്ടാം ആദിത്യനാഥ് മന്ത്രിസഭയില്‍ 87 ശതമാനം പേരും കോടീശ്വരന്മാര്‍. ആകെയുള്ള 52 മന്ത്രിമാരില്‍ 39 പേർ കോടിപതികളാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ട് പുറത്തുവിട്ടു.
18 കാബിനറ്റ് മന്ത്രിമാരും 14 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 20 സഹമന്ത്രിമാരുമാണുള്ളത്. ഒമ്പത് കോടിയാണ് മന്ത്രിമാരുടെ ശരാശരി ആസ്തി. തിലോയി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള മായങ്കേശ്വര്‍ ശരണ്‍ സിങ്ങാണ് ആസ്തിയില്‍ ഒന്നാമൻ. 58.07 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. സമ്പത്തിന്റെ കാര്യത്തിൽ ഏറ്റവും അവസാനമുള്ള മന്ത്രി ധര്‍മ്മവീര്‍ സിങ്ങാണ്. 42.91 ലക്ഷം രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്.
45 മന്ത്രിമാരുടെ വിവരങ്ങൾ പരിശോധിച്ചപ്പോൾ 22 മന്ത്രിമാരും ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നും എഡിആർ വ്യക്തമാക്കുന്നു. മന്ത്രിസഭയിലെ 22 മന്ത്രിമാരും (49 ശതമാനം) തങ്ങൾക്കെതിരെ ക്രിമിനൽ കേസ് നിലവിലുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ 20 പേര്‍ക്കെതിരെ (44 ശതമാനം) ഗുരുതര കുറ്റകൃത്യങ്ങളാണ് നിലവിലുള്ളത്. തെരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ ചില മന്ത്രിമാരുടെ വിശദാംശങ്ങൾ ലഭ്യമല്ലാത്തതിനാൽ ഇവരുടെ വിവരങ്ങൾ പരിശോധിക്കാൻ കഴിഞ്ഞില്ലെന്നും എഡിആർ റിപ്പോർട്ടില്‍ പറയുന്നു. രേഖകൾ പ്രകാരം ഒമ്പത് മന്ത്രിമാരുടെ വിദ്യാഭ്യാസം എട്ടാം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനും ഇടയിലാണ്. 36 പേർ ബിരുദധാരികളും 30നും 50നും ഇടയിൽ പ്രായമുള്ള മന്ത്രിമാരുടെ എണ്ണം 20 ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: In the Uttar Pradesh cab­i­net, 87 per cent are crorepatis

You may like this video also

Exit mobile version