Site icon Janayugom Online

തിരുവല്ലയില്‍ വീട്ടമ്മയെ ബിയര്‍ കുപ്പികൊണ്ട് കുത്തികൊന്നു

അയല്‍വാസിയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. തിരുവല്ല കുന്നന്താനം സ്വദേശിനി വിജയമ്മ (62) ആണ് കുത്തേറ്റ് മരിച്ചത്.
പൊട്ടിച്ച ബിയര്‍ കുപ്പി കൊണ്ട് കുത്തുകയായിരുന്നു. സംഭവത്തില്‍ അയല്‍വാസി പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാള്‍ മാനസിക വൈകല്യമുള്ളയാളാണെന്നാണ് സംശയിക്കുന്നത്. മുന്‍പും ഇയാള്‍ പലരെയും ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 

Eng­lish Summary:In Thiru­val­la, a house­wife was stabbed to death with a beer bottle
You may also like this video

Exit mobile version