തിരുവനന്തപുരം നെടുമങ്ങാട് നിയന്ത്രണം വിട്ട കാർ കിള്ളിയാറിലേക്ക് മറിഞ്ഞു. ഏകദേശം 15 അടിയോളം താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. മഞ്ച സ്വദേശികളായ ആദിത്യനും സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ കിള്ളിയാറിലേക്ക് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

