Site iconSite icon Janayugom Online

തൃക്കാക്കരയില്‍ ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; സിപിഎം ചിഹ്നത്തില്‍ മത്സരിക്കും

തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡോ. ജോ ജോസഫ്(41) സിപിഎം ചിഹ്നത്തില്‍ മത്സരിക്കും . എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. എറണാകുളം ലെനിന്‍ സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് ജോ ജോസഫ് മത്സരിക്കുകയെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയാണ് ഇടത് മുന്നണി ജനങ്ങളെ സമീപിക്കുന്നതെന്നും കാലതാമസം ഉണ്ടായത് നടപടി പൂർത്തിയാകാത്തതിനാലാണെന്നും ഇ പി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്ഥാനാർത്ഥിത്വം ഭാഗ്യമെന്ന് തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്. തൃക്കാക്കരയിൽ വിജയിക്കാൻ സാധിക്കും. മനുഷ്യന്റെ എല്ലാ വേദനകൾക്കും ആശ്വാസം കൊടുക്കുന്ന പക്ഷമാണ് ഇടത് പക്ഷം. അവർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷം. എൽഡിഎഫ് തരംഗം തുടരും.

ഇടതു പക്ഷമെന്നാൽ ഹൃദയപക്ഷമെന്ന് ഡോ. ജോ ജോസഫ് പറഞ്ഞു. നൂറ് ശതമാനം വിജയ പ്രതീക്ഷയാണ്. പാലായ്ക്ക് വരെ മാറ്റി ചിന്തിക്കാമെങ്കിൽ എന്തുകൊണ്ട് തൃക്കാക്കരയ്ക്ക് സാധിക്കില്ല. ഒരു സാമുദായിക സംഘടനകളുടെയും ഇടപെടൽ ഉണ്ടായിട്ടില്ല. ഇടതുപക്ഷത്തോട് ചേർന്ന് നടത്തിയ പ്രവർത്തനങ്ങളാണ് സ്ഥാനാർത്ഥിയാക്കിയത്. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഒരു ചര്‍ച്ച നടക്കുന്നുണ്ടെന്ന്  രാവിലെയാണ് താന്‍ അറിഞ്ഞത്. കേരളത്തിലെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യ വികസനത്തിനുളള പ്രൊജക്ടാണ് സില്‍വര്‍ ലൈനെന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്. പദ്ധതി നടത്തിപ്പ് മൂലമുണ്ടാകുന്ന എല്ലാ തടസങ്ങളും സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കുമെന്നും ജോ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

താന്‍ ഇടതുപക്ഷക്കാരനാണ് . അച്ഛൻ കെഎസ്ഇബിയിൽ എഐടിയുസിക്കാരനായിരുന്നു . സിപിഐയ്ക്ക് ചുമരെഴെത്തുമ്പോൾ താഴത്തിരിക്കുന്ന ഒരു ബാല്യം തനിക്കുണ്ടായിരുന്നു . എന്നും ഇടതുപക്ഷക്കാരനായിരുന്നു . തന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സാമുദായിക സംഘടനകളുടെ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ അതാദ്യം മനസിലാക്കേണ്ടത് നിങ്ങളായിരുന്നുവെന്ന് മാധ്യമങ്ങളെ ചൂണ്ടിക്കാട്ടി ജോ ജോസഫ് പറഞ്ഞു. തൃക്കാക്കരയിലെ എല്ലാ മനുഷ്യരുടേയും വോട്ട് വേണം. ഒരു സഭയുടെ സ്ഥാപനത്തിലാണ് താന്‍ ജോലി ചെയ്യുന്നത് എന്നത് സത്യമാണ്.  സ്ഥാനാര്‍ഥിത്വത്തില്‍ സഭ ഇടപെട്ടിട്ടില്ലെന്ന് നൂറ് ശതമാനം ഉറപ്പിച്ചുപറയുന്നു. എന്നും ഇടതുപക്ഷത്തോട് ചേര്‍ന്ന് നിന്നു. ‘രാഷ്ട്രീയമില്ല എന്ന് പറയുന്നവരാരും കേരളത്തിലില്ല. എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ടായിരിക്കണം എന്ന് തന്നെ കരുതുന്ന മനുഷ്യനാണ് ഞാന്‍’- അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

‘സാമുഹികമായ എല്ലാ ഇന്‍ഡെക്‌സിലും കേരളം വളരെ മുന്നിലാണ്. എന്നാല്‍ അടിസ്ഥാന സൗകര്യവികസനത്തില്‍ പിന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തില്‍ നമുക്ക് വേണ്ടതും അടിസ്ഥാന സൗകര്യ വികസനമാണ്. കേരളത്തെ സംബന്ധിച്ച് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യ വികസനത്തിനുളള പ്രൊജക്ടാണ് സില്‍വര്‍ ലൈന്‍. അതുണ്ടാക്കുന്ന തടസങ്ങളെല്ലാം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കും.’ എന്നായിരുന്നു ജോ ജോസഫിന്റെ പ്രതികരണം.

അരിവാള്‍ ചുറ്റിക നക്ഷത്രം തെരഞ്ഞെടുപ്പ് ചിഹ്നത്തില്‍ തന്നെയായിരിക്കും മത്സരിക്കുക. എറണാകുളം ലിസി ആശുപ്രതിയിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ദനും പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമാണ് ഡോക്ടര്‍ ജോ ജോസഫ്. 43 കാരനായ അദ്ദേഹം തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയ ഡോക്ടര്‍ ജോ കട്ടക്ക് എസ്‌സിബി മെഡിക്കല്‍ കോളജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എംഡിയും ഡല്‍ഹി ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാര്‍ഡിയോളജിയില്‍ ഡിഎമ്മും നേടി.

പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. ലിസി ഹോസ്പിറ്റലില്‍ ഹൃദ്രോഗ വിദഗ്ധനാണ് ഇപ്പോള്‍. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഡല്‍ഹി എയിംസില്‍ നിന്ന് ഡോക്ടറേറ്റടക്കം നേടിയിട്ടുണ്ട്. പ്രളയ, കോവിഡ് കാലയളവുകളില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളും ഇടപെടിലുകളും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു പൂഞ്ഞാര്‍ കളപ്പുര‌യ്‌‌ക്ക‌ന്‍ കുടുംബാംഗമാണ് ഡോ ജോ ജോസഫ്.

കെഎസ്ഇബി ജീവനക്കാരായിരുന്ന പരേതരായ കെ വി ജോസഫിന്റേയും ഏലിക്കുട്ടിയുടേയും മകനായി 1978 ഒക്ടോബര്‍ 30ന് ചങ്ങനാശ്ശേരിയിലാണ് ജനനം. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയ ഡോക്‌ട‌ര്‍ ജോ ജോസഫ്, കട്ടക്ക് എസ്‌സിബി മെഡിക്കല്‍ കോളജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എംഡിയും ഡല്‍ഹി ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാര്‍ഡിയോളജിയില്‍ ഡിഎമ്മും നേടി. എറണാകുളം ലിസി ആശുപത്രിയിൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയം മാറ്റിവെക്കല്‍ ശസ്‌ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി.

Eng­lish summary;In Thrikkakara, Dr. Joe Joseph is an LDF can­di­date; The CPM will con­test under the symbol

you may also like this video;

Exit mobile version