പൗരന്മാരെ ലക്ഷ്യം വച്ച് റഷ്യന്‍സേന നിരന്തരമായ ആക്രമണം നടത്തുന്നുവെന്ന് ഉക്രെയ്‍ന്‍. കര്‍കീവിലെ മാനസികാരോഗ്യ കേന്ദ്രത്തിലുണ്ടായ ബോംബാക്രമണം ഉക്രെയ്‍ന്‍ ജനതയുടെ വംശഹത്യ നടത്തുകയെന്ന റഷ്യയുടെ ലക്ഷ്യത്തിന്റെ തെളിവാണെന്നും ഉക്രെയ്‍ന്‍ ആരോപിച്ചു. ആക്രമണം നടക്കുന്ന സമയത്ത് 330 ഓളം രോഗികള്‍ ആശുപത്രിയിലുണ്ടായിരുന്നു. 73 പേരെയാണ് ഒഴിപ്പിക്കാന്‍ സാധിച്ചത്. മരണസംഖ്യ സംബന്ധിച്ച് ഇനിയും കൃത്യത വരുത്തിയിട്ടില്ലെന്നും കര്‍കീവ് ഗവര്‍ണര്‍ ഒലെഹ് സിനെഗുബോവ് പറഞ്ഞു. കര്‍കീവിനെ മാത്രം ലക്ഷ്യം വച്ച് ഒരു ദിവസം 89 ഷെല്ലാക്രമണങ്ങള്‍ റഷ്യന്‍ സേന നടത്തിയതായും സിനെഗുബോവ് ആരോപിച്ചു.
റഷ്യയുടെ നിരന്തരമായ ബോംബാക്രമണത്തില്‍ 48 സ്കൂളുകള്‍ തകര്‍ന്നതായി കര്‍കീവ് മേയറും അറിയിച്ചിട്ടുണ്ട്.
മധ്യ ഉക്രെയ്‍നിയൻ നഗരമായ നിപ്രോയിൽ റഷ്യന്‍ വ്യോമാക്രമണത്തില്‍ ഒരു പൗരന്‍ കൊല്ലപ്പെട്ടതായി ഉക്രെയ്‍ന്‍ എമര്‍ജന്‍സി സര്‍വീസിന്റെ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഒരു കിന്റർഗാർട്ടനും ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിനും സമീപം മൂന്ന് വ്യോമാക്രമണമാണ് റഷ്യന്‍ സെെന്യം നടത്തിയതെന്നും അധികൃതര്‍ അറിയിച്ചു. മറ്റൊരു നഗരമായ ലുട്ക്സിലെ വ്യോമത്താവളം ലക്ഷ്യമാക്കി ആക്രമണം നടത്തിയതായും ആരോപണമുണ്ട്. എന്നാല്‍ പൗരന്മാരെ ലക്ഷ്യം വയ്ക്കുന്നുവെന്ന ആരോപണം റഷ്യ വീണ്ടും തള്ളി.
English Summary:in Ukraine attacks on civilians
You may also like this video