ഉന്നതവിദ്യാഭ്യാസ ശാക്തീകരണ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനവും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ആസ്ഥാനമന്ദിരമായ ഉന്നതവിദ്യാഭവന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയം ക്യാമ്പസില്‍ വച്ചാണ് പരിപാടി. ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഇജേര്‍ണല്‍ കണ്‍സോര്‍ഷ്യം, ബ്രെയിൻ ഗെയിൻ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും അക്രഡിറ്റഡ് കോളജുകൾക്കുള്ള സ്റ്റേറ്റ് അസസ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ സെന്റര്‍ സർട്ടിഫിക്കറ്റുകളുടെ വിതരണവുമാണ് മുഖ്യമന്ത്രി നിർവഹിക്കുക.
കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം ക്യാമ്പസില്‍ നിലവിലുള്ള കെട്ടിടത്തോട് ചേര്‍ന്നാണ് ഹരിത ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ഉന്നതവിദ്യാഭവന്‍ നിര്‍മ്മിക്കുന്നത്. ഇ ജേർണല്‍ കണ്‍സോര്‍ഷ്യം (20 കോടി രൂപ), ബ്രെയിന്‍ ഗെയിന്‍ (അഞ്ച് കോടി), സ്റ്റേറ്റ് അസസ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ സെന്റര്‍ (ഒരു കോടി), ഡിജികോൾ (20 കോടി), കേരള അക്കാദമിക് ലൈബ്രറി നെറ്റ് വര്‍ക്ക് (10 കോടി), ചീഫ് മിനിസ്റ്റേഴ്സ് നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് (15.05 കോടി), കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്ക് (ഒരു കോടി), അധ്യാപകപരിശീലന പദ്ധതി (എട്ട് കോടി), ഓണ്‍ലൈന്‍ ഡിജിറ്റല്‍ ശേഖരം (ഒരു കോടി), എറുഡൈറ്റ് സ്കോളര്‍ ഇന്‍ റെസിഡന്‍സ് പ്രോഗ്രാം (അഞ്ച് കോടി), കോളജുകളുടെ ക്ലസ്റ്റര്‍ പദ്ധതി (10 കോടി), ഉന്നതവിദ്യാഭ്യാസ സര്‍വേ (20 ലക്ഷം) തുടങ്ങിയവയാണ് ഉന്നതവിദ്യാഭ്യാസ ശാക്തീകരണ പദ്ധതികൾ.
English Summary:Inauguration of Higher Education Empowerment Schemes today
You may also like this video