Site iconSite icon Janayugom Online

പാര്‍ലമെന്റ് ഉദ്ഘാടനം: രാജ്യത്ത് ബ്രാഹ്മണിസം സ്ഥാപിക്കാന്‍ ശ്രമം;സ്വമി പ്രസാദ് മൗര്യ

പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങിലേക്ക് മൗലികവാദികളായ ബ്രാഹ്മണസന്യാസിമാരെ മാത്രമാണ് ക്ഷണിച്ചതെന്ന് സ്വാമിപ്രസാദ് മൗര്യ. രാജ്യത്തിന്‍റെ മതനിരപേക്ഷതയിലും, പരമാധികാര സ്വഭാവത്തിലും വിശ്വാസമുണ്ടായിരുന്നെങ്കില്‍ എല്ലാ മതക്കാരായ പുരോഹിതര്‍ക്കും തുല്യമായ പ്രാതിനിധ്യത്തില്‍ ക്ഷണം ലഭിക്കേണ്ടതായിരുന്നുവെന്നുംഅദ്ദേഹം അഭിപ്രായപ്പെട്ടു.

ചെങ്കോല്‍ സ്ഥാപിച്ച് സ്വേച്ഛാധിപത്യത്തിന്റെ പാതയിലാണ് ബിജെപി സര്‍ക്കാര്‍ സഞ്ചരിക്കുന്നത്. കൂടാതെ ദക്ഷിണേന്ത്യയിലെ ബ്രാഹ്മണ മതനേതാക്കളെ വിളിച്ച് ബ്രാഹ്മണിസം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.

മുമ്പ് യുപിയില്‍ ആദിത്യനാഥ് മന്ത്രിസഭയില്‍ അംഗമായിരുന്ന മൗര്യ 2022ലാണ് ബിജെപി വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്

Eng­lish Summary:
Inau­gu­ra­tion of Par­lia­ment: Attempt to estab­lish Brah­min­ism in the coun­try; Swa­mi Prasad Maurya

You may also like this video:

Exit mobile version