Site iconSite icon Janayugom Online

ട്രാൻസ്ജെൻഡർ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി സർക്കാർ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികൾക്ക് ഇന്ന് തുടക്കം കുറിക്കും. കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയുമായി സഹകരിച്ചു നടപ്പാക്കുന്ന ‘സാകല്യം പദ്ധതി’, ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അടിയന്തര ഘട്ടങ്ങളിൽ ജില്ലാ ഓഫീസർമാർ മുഖേന ഒരു ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കുന്ന ‘കരുതൽ പദ്ധതി’ എന്നിവയാണ് ആരംഭിക്കുന്നത്. ട്രാൻസ്ജെൻഡർ വ്യക്തികളുടെ അഭിരുചിക്ക് അനുസരിച്ചുള്ള തൊഴിൽ പരിശീലനം നൽകുന്നതിനും തൊഴിൽ ഉറപ്പു നൽകുന്നതും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതികൾ.

ഇതിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ഇന്ന് രാവിലെ 10ന് തൈക്കാട് ഗാന്ധി സ്മാരക നിധി ഓഡിറ്റോറിയത്തിൽ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ് എച്ച് പഞ്ചാപകേശൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, വികലാംഗക്ഷേമ കോർപറേഷൻ ചെയർപേഴ്സൻ ജയഡാലി എം വി, സുരക്ഷാമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഷെറിൻ എം എസ്, വാർഡ് കൗൺസിലർ മാധവദാസ് എന്നിവർ പങ്കെടുക്കും.

Eng­lish sum­ma­ry; Inau­gu­ra­tion of trans­gen­der wel­fare schemes today

You may also like this video;

Exit mobile version