Site iconSite icon Janayugom Online

കന്യാസ്‌ത്രീകളെ അറസ്റ്റ് ചെയ്‌ത സംഭവം; മാതാവിന് സ്വർണക്കിരീടം സമ്മാനിക്കാൻ പോയ സുരേഷ് ഗോപി മൗനം പാലിക്കുന്നുവെന്ന് വി ശിവൻകുട്ടി

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മാതാവിന് സ്വർണക്കിരീടം സമ്മാനിക്കാൻ പോയ കേന്ദ്രമന്ത്രി സുരേഷ് ഗോപി മൗനം പാലിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. മറ്റൊരു കേന്ദ്രമന്ത്രിയായ ജോർജ് കുര്യനും ഈ വിഷയത്തിൽ ഒളിച്ചുകളിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
മലയാളി കേന്ദ്ര മന്ത്രിമാർ പുലർത്തുന്ന മൗനം അപകടകരവും ദുഃഖകരവുമാണ്. കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുമായി പട്ടം ബിഷപ്പ് ഹൗസിൽ മന്ത്രി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. 

Exit mobile version