Site icon Janayugom Online

ഏഴകുളം ക്ഷേത്രത്തിലെ തൂക്ക് വഴിപാടിനിടെ കുഞ്ഞ് താഴെ വീണ് പരിക്കേറ്റ സംഭവം: പൊലീസ് സ്വമേധയാ കേസെടുത്തു

അടൂര്‍ ഏഴംകുളം ക്ഷേത്രത്തില്‍ തൂക്ക് വഴിപാടിനിടെ കുഞ്ഞ് താഴെ വീണ് പരിക്കേറ്റസംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. അടൂര്‍ പൊലീസാണ് കേസെടുത്തത് തൂക്കവില്ലിലെ തൂക്കക്കാരന്‍ അടൂര്‍ സ്വദേശി സിനുവിനെ പ്രതിചേര്‍ത്തു. ഇയാളുടെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞ് വീണു പരിക്കേറ്റത് എന്നാണ് എഫ്‌ഐആര്‍.

ഏഴംകുളം ക്ഷേത്രത്തിലെ ഗരുഡന്‍ തൂക്കത്തിനിടെയാണ് കുഞ്ഞ് നിലത്ത് വീണത്. എട്ട് മാസം പ്രായമുള്ള കുഞ്ഞാണ് നിലത്ത് വീണത്. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏഴംകുളം ദേവീക്ഷത്തില്‍ കഴിഞ്ഞദിവസം രാത്രിയില്‍ നടന്ന തൂക്കത്തിനിടെയാണ് സംഭവം. 

Eng­lish Summary:
Inci­dent of baby falling and being injured dur­ing hang­ing offer­ing in Ezhaku­lam tem­ple: Police reg­is­tered a case voluntarily

You may also like this video:

Exit mobile version