Site icon Janayugom Online

കൈക്കൂലി സംഭവം : മന്ത്രി പി രാ​ജീ​വ് വാക്ക് പാലിച്ചു, മി​നി ആ​ല്‍​ബി​ക്ക് ലൈ​സ​ന്‍​സ് കിട്ടി

കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ൻ പ​ള്ളു​രു​ത്തി മേ​ഖ​ല ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു വിവാദം സം​ഭ​വ​ത്തി​ല്‍ യു​വ​സം​രം​ഭ​ക​യ്ക്കു ഫ്‌​ളോ​ര്‍ മി​ല്‍ തു​ട​ങ്ങാ​നു​ള്ള ലൈ​സ​ന്‍​സ് കി​ട്ടി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ പ​ള​ളു​രു​ത്തി ഹെ​ല്‍​ത്ത് വി​ഭാ​ഗ​ത്തി​ല്‍​നി​ന്നു മി​നി ആ​ല്‍​ബി ലൈ​ന്‍​സ​ന്‍​സ് സ്വീ​ക​രി​ച്ച​ത്. ത​ട​സ​ങ്ങ​ളെ​ല്ലാം നീ​ങ്ങി​യ​തോ​ടെ സം​രം​ഭം ഉ​ട​ന്‍ തു​ട​ങ്ങു​മെ​ന്ന് മി​നി പറഞ്ഞു.

എ​റ​ണാ​കു​ളം പെ​രു​മ്പ​ട​പ്പ് സ്വ​ദേ​ശി മി​നി ആ​ല്‍​ബി​ക്കാ​ണ് ന​ഗ​ര​സ​ഭാ ഉദ്യോഗസ്ഥരിൽനിന്നു ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. സം​രം​ഭം തു​ട​ങ്ങു​ന്ന​തി​നു​ള്ള പെ​ര്‍​മി​റ്റി​നാ​യി മി​നി ആ​ദ്യം 16,000 രൂ​പ മു​ട​ക്കി പേ​പ്പ​റു​ക​ള്‍ തയാറാക്കിയിരുന്നു.

14 വ​ര്‍​ഷം കു​വൈ​റ്റി​ല്‍ ന​ഴ്‌​സാ​യി​രു​ന്ന മി​നി എ​റ​ണാ​കു​ളം പെ​രു​മ്പ​ട​പ്പി​ല്‍ വീ​ടി​നോ​ടു ചേ​ര്‍​ന്നു ഫ്ള​വ​ര്‍​മി​ല്‍ സ്ഥാ​പി​ക്കാ​നാ​യി സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ഒ​ന്ന​ര​മാ​സം ക​യ​റി​യി​റ​ങ്ങി​യി​ട്ടും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ ശ​രി​യാ​യി കി​ട്ടി​യി​ല്ല. അ​തി​നി​ടെ​യാ​ണ് കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍റെ പ​ള്ളു​രു​ത്തി മേ​ഖ​ലാ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സേ​വ്യ​ര്‍ 25,000 രൂ​പ കൈ​ക്കൂ​ലി ആവശ്യപ്പെട്ടത്.

മി​നി​യോ​ട് ഫോ​ണി​ല്‍ സം​സാ​രി​ച്ച മ​ന്ത്രി രാ​ജീ​വ് ഇ​നി കോ​ര്‍​പ​റേ​ഷ​നി​ലോ മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലോ ക​യ​റി​യി​റ​ങ്ങേ​ണ്ടെ​ന്നും പേ​പ്പ​റു​ക​ള്‍ ശ​രി​യാ​ക്കാ​നാ​യി നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ന്നും അറിയിച്ചിരുന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​നി​യോ​ടു കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട പ​ള്ളു​രു​ത്തി ഹെ​ല്‍​ത്ത് പ​ത്താം സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​നാ​യ സേ​വ്യ​റി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തിരുന്നു. കൂടാതെ പ​ള്ളു​രു​ത്തി സോ​ണ​ല്‍ ഓ​ഫീ​സ് ക്ല​ര്‍​ക്ക് ജി​തി​നെ സെ​ക്ഷ​നി​ല്‍​നി​ന്നു മാറ്റിയിരുന്നു.

Eng­lish sum­ma­ry : Bribery case: Min­is­ter P Rajeev keeps his word Licensed to Mini Albi
you may also like this video

Exit mobile version