Site icon Janayugom Online

നവജാതശിശുക്കള്‍ വെന്തുമ രിച്ച സംഭവം; ആശുപത്രി ഉടമ അറസ്റ്റില്‍

ഡല്‍ഹിയിലെ ആശുപത്രിയില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ ഏഴ് നവജാതശിശുക്കള്‍ വെന്തുമരിച്ച സംഭവത്തില്‍ ആശുപത്രി ഉടമ അറസ്റ്റില്‍. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന വിവേക് വിഹാറിലെ ബേബി കെയര്‍ ന്യൂബോണ്‍ ആശുപത്രിയുടെ ഉടമയായ ഡോക്ടര്‍ നവീന്‍ കിച്ചിയെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ നിന്ന് പ്രതിയെ പിടികൂടിയത്.

ഇന്നലെ ആശുപത്രിയില്‍ രാത്രി തീപിടിത്തമുണ്ടായത്. പൊള്ളലേറ്റ അഞ്ചു കുഞ്ഞുങ്ങള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് നവീന്‍ കിച്ചിയ്‌ക്കെതിരെ കേസെടുത്തത്. കുറ്റകരമായ നരഹത്യയും ഉടമയ്‌ക്കെതിരെ ചുമത്തുമെന്നാണ് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നത്. ഇന്നലെ രാത്രി 11.30 ഓടേയാണ് ആശുപത്രിയില്‍ തീ പടര്‍ന്നത്.

Eng­lish Summary:The inci­dent where the new­borns were burned; Hos­pi­tal own­er arrested

You may also like this video

Exit mobile version