Site iconSite icon Janayugom Online

വയനാട്ടില്‍ ആദിവാസികളുടെ കുടില്‍പൊളിച്ച സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് വനം വകുപ്പ്

വയനാട്ടില്‍ ആദിവാസികളുടെ കുടില്‍ പൊളിച്ച വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുത്ത് വനം വകുപ്പ്. തോല്‍പ്പെട്ടി റെയ്ഞ്ചിസെ സെക്ഷന്‍ ഫോറസ്ററ് ഓഫീസര്‍ ടി കൃഷ്ണനെ സസ്പെന്റ് ചെയ്തു.വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ടിഎസ് ദീപയാണ്, തോൽപ്പെട്ടി റെയ്ഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി കൃഷ്ണനെഅന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

ആദിവാസികളുടെ കുടിൽ പൊളിച്ച സംഭവത്തിൽ ആവശ്യമായ കർശനനടപടി സ്വികരിക്കാൻ വനംമന്ത്രി എകെ ശശീന്ദ്രൻ നൽകിയ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. വയനാട് കൊള്ളിമൂല സെറ്റിൽമെന്റിൽ നിന്നും ബലമായി ഒഴിപ്പിച്ച മൂന്നു കുടുംബങ്ങൾക്കും ഉടൻ തന്നെ സ്ഥലത്ത് ഷെഡ്ഡ് കെട്ടിനൽക്കാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എഴുതി ഒപ്പിട്ട് നൽകിയിട്ടുണ്ട്. വയനാട് തോൽപ്പെട്ടി റേഞ്ചിലെ കൊല്ലിമൂല കോളനിയിലെ 3 കുടിലുകളാണ് പൊളിച്ചു മാറ്റിയത്. 16 വർഷമായി താമസിക്കുന്ന കുടുംബങ്ങളുടെ കുടിലുകളാണ് പൊളിച്ചു നീക്കിയത്.

Exit mobile version