Site iconSite icon Janayugom Online

പരിയാനമ്പറ്റയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവം; തിരക്കിനിടയിൽപെട്ട് ചികിത്സയിലായിരുന്നയാൾ മരിച്ചു

ഉത്സവത്തിനിടെ ആനയിടഞ്ഞതിനെ തുടർന്നുണ്ടായ തിരക്കിനിടയിൽ വീണു പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കഞ്ചിക്കോട് പ്രീകോട്ട് കോളനിയിൽ സേതുമാധവൻ (70) ആണ് മരിച്ചത്. ശ്രീകൃഷ്ണപുരം പരിയാനമ്പറ്റയിൽ ആയിരുന്നു സംഭവം.പരിയാനമ്പറ്റ സ്വദേശിയായ സേതുമാധവൻ വർഷങ്ങളായി കഞ്ചിക്കോട്ടാണ് താമസം. ബന്ധുക്കൾക്കൊപ്പം ഉത്സവം കാണാൻ പോയതായിരുന്നു. കഞ്ചിക്കോട് സ്വകാര്യ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. പടിഞ്ഞാറൻപൂരം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ എത്തിയപ്പോൾ ഗുരുവായൂർ ദേവസ്വം ബൽറാം എന്ന ആന ഇടഞ്ഞത്. 

Exit mobile version