കോഴിക്കോട് മാധ്യമ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിക്ക് ശുപാർശ. ആക്രമണത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് നേതാക്കളെ സസ്പെൻഡ് ചെയ്യാനാണ് ശുപാർശ. നടപടിക്ക് ശുപാർശ ചെയ്തുള്ള റിപ്പോർട്ട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിന് കൈമാറി. അന്വേഷണ കമ്മിഷൻ ഇരകളുടെ മൊഴിയെടുത്തിരുന്നു. കെപിസിസി നിർദ്ദേശ പ്രകാരമാണ് കമ്മിഷനെ നിയോഗിച്ചത്.
കോഴിക്കോട് എ ഗ്രൂപ്പിന്റെ രഹസ്യയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കാണ് കോൺഗ്രസ് പ്രവർത്തകരുെട മർദ്ദനമേറ്റത്. മുൻ ഡിസിസി പ്രസിഡന്റ് യു രാജീവന്റെ നേതൃത്വത്തിലായിരുന്നു യോഗം. ആക്രമണത്തിൽ 20 പേർക്കെതിരെ കേസെടുത്തിരുന്നു. മുൻ ഡിസിസി പ്രസിഡന്റ് യു രാജീവൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ മാധ്യമങ്ങളോട് ക്ഷമ ചോദിച്ചിരുന്നു.
കുറ്റക്കാർക്കുനേരെ കടുത്ത നടപടി ഉണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തിട്ടില്ലെന്നാണ് യു രാജീവ് വിശദീകരണം നൽകിയിരുന്നത്.
english summary:Incident of harassment of journalists; Suspension for Congress leaders
you may also like this video