Site icon Janayugom Online

സഹയാത്രികയ്ക്കുനേരെ യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവം; എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ, പൈലറ്റിന് സസ്പെന്‍ഷന്‍

Air India

വിമാനത്തിനുള്ളില്‍ സഹയാത്രികയ്ക്ക് നേരെ യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ നല്‍കേണ്ടിവരിക കനത്ത പിഴ. 30 ലക്ഷം രൂപയാണ് എയർ ഇന്ത്യയ്ക്കുമേല്‍ ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ചുമത്തിയത്. ഇതിനുപുറമെ പൈലറ്റിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്നും അത് പരിഹരിക്കപ്പെടുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതായി എയര്‍ഇന്ത്യ അധികൃതര്‍ പ്രതികരിച്ചു. 

എയർ ഇന്ത്യയുടെ ഡയറക്ടർഇൻഫ്ലൈറ്റ് സർവീസുകൾക്ക് മൂന്ന് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബർ 26 ന് മൂത്രമൊഴിച്ച സംഭവത്തിന്റെ പേരിൽ യാത്രക്കാരനായ ശങ്കർ മിശ്രയ്‌ക്കെതിരെ എയർലൈൻ നാല് മാസത്തെ വിമാന വിലക്ക് ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണിത്. 

Eng­lish Sum­ma­ry: Inci­dent of pas­sen­ger uri­nat­ing on fel­low pas­sen­ger; Air India fined Rs 30 lakh, pilot suspended

You may also like this video

Exit mobile version