വെസ്റ്റ് മിഡ്ലാൻഡ്സിലെ ഓൾഡ്ബറിയിൽ 20കാരിയായ സിഖ് സ്ത്രീയെ ബലാത്സംഗം ചെയ്യുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം. സിഖ് സമുദായാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വംശീയാധിക്ഷേപവും ലൈംഗികാതിക്രമവും നേരിട്ടിട്ടും സംഭവിച്ചതെല്ലാം തുറന്നുപറയാൻ മുന്നോട്ട് വന്ന അതിജീവിതയുടെ ധൈര്യത്തെ പ്രതിഷേധക്കാർ പ്രശംസിച്ചു. നിരുപാധികം അവർക്കൊപ്പം ഉണ്ടാകുമെന്ന് പ്രതിഷേധക്കാർ പ്രതിജ്ഞയെടുത്തു. തീവ്ര വലതുപക്ഷ പ്രചാരണങ്ങളാണ് വംശീയ ന്യൂനപക്ഷങ്ങളെയും കുടിയേറ്റക്കാരെയും മനുഷ്യത്വരഹിതമായി കാണാൻ പ്രേരിപ്പിക്കുന്നതെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. തൻ്റെ പ്രാദേശിക സമൂഹം കാണിച്ച ചേർത്തുപിടിക്കലിലും സ്നേഹത്തിലും നന്ദിയുണ്ടെന്നും സന്തോഷമായെന്നും അതിജീവിത സിഖ് ഫെഡറേഷൻ വഴിയുള്ള പ്രസ്താവനയിലൂടെ അറിയിച്ചു.
ബ്രിട്ടനിൽ സിഖ് വനിത മാനഭംഗത്തിനിരയായ സംഭവം; വ്യാപക പ്രതിഷേധം

