മുക്കത്ത് മാമ്പറ്റയിൽ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഹോട്ടൽ ഉടമ ദേവദാസിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തൃശൂർ കുന്നംകുളത്തുവച്ച് ഇന്ന് പുലർച്ചെ നാല് മണിക്കാണ് ഇയാൾ പിടിയിലായത്. ദേവദാസിന്റെ ഉടമസ്ഥതയിലുള്ള സങ്കേതം എന്ന ഹോട്ടലിലെ ജീവനക്കാരിയായിരുന്ന പെൺകുട്ടിക്ക് നേരെയാണ് പീഡനശ്രമം നടന്നത്.
കെട്ടിടത്തിൽ നിന്ന് ചാടിയ പെൺകുട്ടി ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ദേവദാസ് എറണകുളത്തേക്ക് പോകുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ബസിലെ കണ്ടക്ടറെ വിളിച്ചു ദേവദാസ് തന്നെയാണോ എന്ന കാര്യം ഉറപ്പിച്ചു. പൊലീസിനെ കബളിപ്പിക്കാൻ ദേവദാസ് കാർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചിരുന്നു.അതേസമയം ദുരുദ്ദേശ്യത്തോടെയല്ല പെൺകുട്ടിയുടെ അടുത്തെത്തിയതെന്നും സാമ്പത്തിക സഹായം ഉൾപ്പെടെ നൽകിയിട്ടുണ്ടെന്നുംദേവദാസ് പൊലീസിനോട് പറഞ്ഞു . രണ്ടു പ്രതികളെക്കൂടി ഇനിയും പിടികൂടാനുണ്ട്.