Site iconSite icon Janayugom Online

പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; നീറ്റ് പുനഃപരീക്ഷ ഇന്ന്

നീറ്റ് പരീക്ഷയ്ക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കൊല്ലത്തെ നീറ്റ് പരീക്ഷ ഇന്ന് വീണ്ടും നടത്തും. കൊല്ലം ആയൂര്‍ മാര്‍ത്തോമ എഞ്ചിനീയറിങ് കോളജില്‍ പരീക്ഷ എഴുതിയ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് പുനഃപരീക്ഷ. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കൊല്ലം ശ്രീനാരായണ പബ്ലിക് സ്‌കൂളിലാണ് പരീക്ഷ നടത്തുക. കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം രാജ്യ തലത്തില്‍ തന്നെ വിവാദമായിരുന്നു. തുടര്‍ന്ന് വിഷയം അന്വേഷിക്കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി സംഘത്തെ നിയോഗിച്ചു.

പരീക്ഷ ചുമതലയില്‍ ഉണ്ടായിരുന്നവര്‍ക്ക് തെറ്റ് സംഭവിച്ചു എന്ന് അന്വേഷണസമിതി കണ്ടെത്തി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനിച്ചത്. എല്ലാ വിദ്യാര്‍ഥിനികള്‍ക്കും ഹാള്‍ടിക്കറ്റ് അയച്ചിട്ടുണ്ടെങ്കിലും പരാതി ഉള്ളവര്‍ മാത്രം പുനഃപരീക്ഷയില്‍ പങ്കെടുത്താല്‍ മതി.

Eng­lish sum­ma­ry; Inci­dent of undress­ing girls under­gar­ments; NEET re-exam today
You may also like this video;

Exit mobile version