Site iconSite icon Janayugom Online

പ്രധാനമന്ത്രിയെ തടഞ്ഞ സംഭവം; അന്വേഷണങ്ങള്‍ താല്കാലികമായി മരവിപ്പിച്ച് സുപ്രീം കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ച സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ സുപ്രീം കോടതി താല്കാലികമായി മരവിപ്പിച്ചു. യാത്രാ രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി.

യാത്രയിലുണ്ടായ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ഇരുപത് മിനിറ്റോളമാണ് പ്രധാനമന്ത്രി വഴിയില്‍ കുടുങ്ങിയത്. സുപ്രീം കോടതി മേല്‍നോട്ടത്തില്‍ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യാ കാന്ത്, ഹിമാ കോലി എന്നിവരുള്‍പ്പെട്ട ബെഞ്ച് പരിഗണിച്ചത്.

സുരക്ഷാ വീഴ്ച സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും പഞ്ചാബ് സര്‍ക്കാരും ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു, കേസ് വീണ്ടും പരിഗണിക്കുന്ന തിങ്കളാഴ്ചവരെ എല്ലാ അന്വേഷണങ്ങളും നിര്‍ത്തി വയ്ക്കാനാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. വാക്കാലാണ് സുപ്രീം കോടതി ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്നും രജിസ്ട്രാര്‍ ജനറലിന് പൂര്‍ണ സഹകരണം ഉറപ്പാക്കണമെന്നും പഞ്ചാബ് പൊലീസ്, എസ്‌പിജി, കേന്ദ്ര‑സംസ്ഥാന ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

eng­lish sum­ma­ry; Inci­dent that blocked the Prime Minister

you may also like this video;

Exit mobile version