നിലമ്പൂര്‍ വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും.ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സി അലവിക്കാണ് അന്വേഷണ ചുമതല. അനന്തുവിന്റെ മരണം വൈദ്യുതി ആഘാതമേറ്റെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തില്‍ പൊള്ളലേറ്റ മുറിവുകളുണ്ട്.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടപടി. സംഭവത്തില്‍ അറസ്റ്റിലായ പ്രതി വിനീഷ് കുറ്റം സമ്മതിച്ചെന്ന് നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാം പറഞ്ഞു.വീടിന് സമീപത്തെ വനത്തിലൂടെ പിന്തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

