Site iconSite icon Janayugom Online

ആദായനികുതിയും നമ്മളും

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലെെ  31നാണ്. സാധാരണ ഈ തീയതിക്കകമാണ് ഐടി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. ഈ വര്‍ഷവും ഇതില്‍ ഇതുവരെ ഒരു മാറ്റവും വന്നിട്ടില്ല. ഓഡിറ്റ് ആവശ്യമായ സ്ഥാപനങ്ങളും വരുമാന സ്രോതസുള്ള വ്യക്തികളും ഒഴികെയുള്ള എല്ലാ വിഭാഗക്കാരും നിര്‍ബന്ധമായും ഈ തീയതിക്കു മുമ്പ് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതാണ്. ആദായനികുതി കണക്കാക്കുമ്പോള്‍ ആദ്യം അസസ്‌മെന്റ് വര്‍ഷത്തിന്റെ (എവൈ) തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ആകെ വരുമാനം കണക്കാക്കണം. ഇത് അടിസ്ഥാനപ്പെടുത്തിയാണ് ആ വര്‍ഷത്തെ ആദായനികുതി കണക്കാക്കുന്നത്. സാമ്പത്തികവര്‍ഷം 2021 ഏപ്രില്‍ ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെ. അസസ്‌മെന്റ് വര്‍ഷം സെക്ഷന്‍ 2(9), 2022 ഏപ്രില്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 31വരെ.


ഇതും കൂടി വായിക്കാം; സഹകരണ മേഖലയെ സംരക്ഷിക്കണം


ഒരു വ്യക്തിയുടെ ആകെ വരുമാനം പ്രധാനമായി അഞ്ച് സ്രോതസുകളില്‍ ആശ്രയിച്ചിരിക്കുന്നു. ഒന്നാമത്തേത് ശമ്പളം ഇനത്തില്‍. രണ്ട്- ഗാര്‍ഹിക സ്വത്ത് (ഇന്‍കം ഫ്രം ഹൗസ് പ്രോപ്പര്‍ട്ടി), മൂന്ന്- കച്ചവടം അല്ലെങ്കില്‍ തൊഴിലില്‍ നിന്നുള്ള വരുമാനം (പ്രോഫിറ്റ്സ് ആന്റ് ഗയിന്‍സ് ഓഫ് പ്രൊവിഷന്‍ അല്ലെങ്കില്‍ ബിസിനസ്). നാല്- മൂലധനലാഭം (ക്യാപിറ്റല്‍ ഗയിന്‍സ്). അഞ്ച്- മറ്റു സ്രോതസുകളില്‍ നിന്നുള്ള വരുമാനം. (ഇന്‍കം ഫ്രം അദര്‍ സോഴ്സ്). ഇന്‍കം-ടാക്സ് സ്ലാബ് ആന്റ് റേറ്റ് (എഫ്‌വൈ — 2021–22, എവൈ-2022–23) സംബന്ധിച്ച വിവരണങ്ങള്‍ ഈവിധമാണ്. 60 വയസിനു താഴെയുള്ള വ്യക്തികള്‍ക്ക് തുകയുടെ തോതനുസരിച്ച് പുതിയ നിരക്ക് (എഫ്‌വൈ-2021–22-എവൈ), പഴയ നിരക്ക് എന്നീ ക്രമത്തില്‍:- 2.50 ലക്ഷം വരെ പുതിയ നിരക്കില്‍ നികുതി ഇല്ല. പഴയ നിരക്കില്‍ ഓപ്ഷണല്‍ ഫോറം എഫ്‌വൈ. 20–21 പ്രകാരം. തുടര്‍ന്നുള്ള തുകയും പുതിയ നിരക്കും പഴയ നിരക്കും ശതമാനക്കണക്കില്‍ ക്രമമനുസരിച്ച് വിവരിക്കുന്നു:- 2.50 മുതല്‍ അഞ്ച് ലക്ഷം വരെ അഞ്ച് ശതമാനം വീതം. അഞ്ച് ലക്ഷം മുതല്‍ 7,50,000 വരെ 10 – 20. 7,50,000 മുതല്‍ 10,00,000വരെ 15 — 20, 10,00,000 മുതല്‍ 12.5 ലക്ഷം വരെ 20 – 30, 12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ 25 – 30, 15 ലക്ഷത്തിനു മുകളില്‍ 30 – 30, കൂടാതെ നാല് ശതമാനം വിദ്യാഭ്യാസ സെസും. സര്‍ചാര്‍ജ് 50 ലക്ഷത്തിനു മുകളില്‍ 10ശതമാനവും ഒരു കോടിക്ക് മുകളില്‍ 15 ശതമാനവുമാണ്.

80 വയസിനു താഴെയും 60 വയസിനു മുകളിലുമുള്ള (സീനിയര്‍ സിറ്റിസണ്‍ വിഭാഗം) 2.50 ലക്ഷം വരെ നിലവിലെ സ്കീമിലും പുതിയ സ്കീമിലും നികുതി ഇല്ല. തുടര്‍ന്ന് അങ്ങോട്ടുള്ള തുകയും നിലവിലെ സ്കീമിന്റെയും പുതിയ സ്കീമിന്റെയും നികുതി (ശതമാനത്തില്‍) യഥാക്രമം: — 2.50 മുതല്‍ 3 ലക്ഷം വരെ-ഇല്ല‑5 ശതമാനം. മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ-5–5, അഞ്ച് ലക്ഷം മുതല്‍ 7.5 ലക്ഷം വരെ 20–10, 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ ‑20–15. 10 ലക്ഷം മുതല്‍ 12.5 ലക്ഷം വരെ-30- 20. 12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ — 30 – 25. 15 ലക്ഷത്തിനു മുകളില്‍ — 30–30. 80 വയസിനു മുകളിലുള്ള ഇന്ത്യന്‍ റസിഡന്റായ സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍: — 2.50 ലക്ഷം വരെ രണ്ട് സ്കീമുകള്‍ക്കും നികുതി ഇല്ല. 2.50 ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ പഴയ സ്കീമില്‍ നികുതി ഇല്ല ‑പുതിയ സ്കീമില്‍ — അഞ്ച് ശതമാനം. അഞ്ച് ലക്ഷം മുതല്‍ 7.5 ലക്ഷം വരെ 20 — 10. 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ 20 — 15. 10 ലക്ഷം മുതല്‍ 12.5 ലക്ഷം വരെ 30 – 20. 12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ — 30 – 25. 15 ലക്ഷത്തിനു മുകളില്‍ 30 – 30. പ്രധാന ഇളവുകളും കിഴിവുകളും: — 1. റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍, 2. പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍, 3. ലീവ് സറണ്ടര്‍ (പെന്‍ഷന്‍ ആയതിനുശേഷമുള്ള), 4. നഷ്ടപരിഹാരത്തുക‑ചെലവ് ചുരുക്കല്‍, 5. വിആര്‍എസ് ആനുകൂല്യങ്ങള്‍, 6. ഇ പിഎഫ്ഒ എംപ്ലോയര്‍ വിഹിതം. സെക്ഷന്‍ 80സി-യിലെ ഇളവുകള്‍: — 1. ബാങ്ക് ഡിപ്പോസിറ്റ് (മുതല്‍), 2. നാഷണല്‍ സേവിങ് സ്കീം, 3. നബാര്‍ഡ് ബോണ്ട്സ്, 4. ലെെഫ് ഇന്‍ഷുറന്‍സ് പ്രീമിയം, 5. ഐസിഐസിഐ‑ബോണ്ട്, 6. ഐഡിബിഎം ബോണ്ട്സ്, 7. ഹൗസ് ലോണ്‍ അടവ് തുക, 8. പ്രോവിഡന്റ് ഫണ്ട്, 9. സ്കൂള്‍ ഫീസ്, 10. പോസ്റ്റോഫീസ് ടെെം ഡിപ്പോസിറ്റ്, 11. യുഎല്‍ഐപിഎസ്. ചില സ്ഥാപനങ്ങള്‍, ഫണ്ടുകള്‍ തുടങ്ങിയവയ്ക്കുള്ള സംഭാവനകള്‍ (80 ജി), ഭവനവായ്പാ പ്രിന്‍സിപ്പല്‍ തുക, തിരിച്ചടവ്, കുട്ടികളുടെ ട്യൂഷന്‍ ഫീസ് തുടങ്ങി പരമാവധി ഒന്നര ലക്ഷം വരെ ഇളവ് അനുവദിച്ചിട്ടുണ്ട്.


ഇതും കൂടി വായിക്കാം; ഇന്ത്യൻ ആസൂത്രണ വികസനത്തിന്റെ ഗതിവിഗതികൾ


സെക്ഷന്‍ 80 ഡി പ്രകാരം, സ്വന്തം പേരിലും ജീവിതപങ്കാളി, ആശ്രിതരായ മക്കള്‍, മാതാപിതാക്കള്‍ എന്നിവരുടെ പേരിലും എടുത്തിട്ടുള്ള മെഡിക്കല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം നിക്ഷേപം എന്നിവയ്ക്ക് ഇളവ് പരമാവധി 50,000 രൂപ അനുവദിക്കുന്നതാണ്. ഐടിആര്‍ ഫോമില്‍ പഴയതില്‍ നിന്നും വ്യത്യസ്തമായി ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും ഇത് സാധാരണമാണെങ്കിലും നികുതി വിധേയമായ വരുമാനക്കാര്‍ക്ക് ബാധകമാകുന്നവിധം വളരെ കുറച്ചേയുള്ളു. ഐടിആര്‍ 1 ഫാറം ഉപയോഗിക്കേണ്ടത് ഇന്ത്യന്‍ റസിഡന്‍സികളാണ്. ഇത് സാധാരണവും ലളിതവുമായ ഒരു ഫാറം ആണ്. ഈ ഫാറത്തിന് സരള്‍ എന്നൊരു പേരുകൂടിയുണ്ട്. പ്രധാനമായും സാലറി, ഹൗസ് പ്രോപ്പര്‍ട്ടി, മറ്റു സ്രോതസുകളില്‍ നിന്നുള്ള വരുമാനം തുടങ്ങിയവര്‍ക്ക് ഉപയോഗിക്കാവുന്ന ഫോറമാണ് ഐടിആര്‍ 1. ഷെയര്‍ ഹോള്‍ഡേഴ്സിനും കമ്പനി ഡയറക്ടര്‍മാര്‍ക്കും ഈ ഫോറം ഉപയോഗിക്കാന്‍ പാടില്ല. ഐടിആര്‍ 1 ഉപയോഗിക്കാന്‍ പാടില്ലാത്തവര്‍ക്കുള്ള ഫാറമാണ് ഐടിആര്‍ 2 ഫാറം. 2022–23 അസസ്‌മെന്റ് വര്‍ഷത്തില്‍ 50 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍. ബിസിനസ്, തൊഴില്‍/പ്രൊഫഷന്‍ എന്നിവയില്‍ നിന്നും കൂടുതല്‍ വരുമാനമുള്ളവര്‍ ലോട്ടറിയില്‍ നിന്നും വരുമാനം ലഭിച്ചവര്‍, റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ നിന്നും വരുമാനം ലഭിക്കുന്നവര്‍, ഇന്ത്യക്ക് പുറത്ത് വരുമാനം ലഭിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ഐടിആര്‍ 2 ഫാറം വേണം ഉപയോഗിക്കാന്‍.

ഡിജിറ്റല്‍ സിഗ്നേച്ചറോടു കൂടിയും ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇല്ലാതെയും ഇ‑റിട്ടേണ്‍ ഇന്റഗ്രിറ്റി മുഖേന (ഇആര്‍ഐ) ഡിജിറ്റല്‍ സിഗ്നേച്ചറോടെയും അല്ലാതെയും ഓണ്‍ലെെനായി ഇന്‍കംടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാവുന്നതാണ്. പേപ്പര്‍ഫോമില്‍ അഞ്ച് ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള വ്യക്തികള്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ (എച്ച്ജിഎഫ്) മുതിര്‍ന്ന പൗരന്മാര്‍, റീഫണ്ട് ക്ലയിം ഇല്ലാത്തവര്‍ എന്നിവര്‍ മാത്രം ഇലക്ട്രോണിക് ഫോമിലും ഇലക്ട്രോണിക് വെരിഫിക്കേഷന്‍ കോഡിലും ഐടിആര്‍ റിട്ടേണ്‍ സമര്‍പ്പിക്കാം. റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ആവശ്യമായ വിവരങ്ങള്‍:- വ്യക്തമായ പേര്, പാന്‍ നമ്പര്‍, ‍ആധാര്‍ നമ്പര്‍, പിന്‍കോഡ് സഹിതം മേല്‍വിലാസം, ഇ മെയില്‍ അഡ്രസ്, മൊബെെല്‍ നമ്പര്‍. നിശ്ചിത തീയതിക്ക് മുന്‍പ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാതിരുന്നാല്‍ പിഴ അടയ്ക്കേണ്ടതായും വരും. ഡിസംബര്‍ 31 വരെ 5000രൂപയും ഡിസംബറിനു ശേഷം 10,000 രൂപയുമാണ് പിഴ. മൊത്തം വരുമാനം അഞ്ച് ലക്ഷത്തിനു താഴെയാണെങ്കില്‍ 1000 രൂപ അടച്ചാല്‍ മതിയാകും.

Exit mobile version