Site iconSite icon Janayugom Online

ആദയ നികുതി ബില്‍: സെലക്ട് കമ്മിറ്റി രൂപീകരിച്ചു

2025ലെ പുതിയ ആദായ നികുതി ബില്‍ പരിശോധിക്കാന്‍ സെലക്ട് കമ്മിറ്റി രൂപീകരിച്ചു. ലോക്‌സഭയിലെ 31 അംഗങ്ങള്‍ അടങ്ങിയ സമിതിയെ ബിജെപി അംഗം ബൈജയന്ത് പാണ്ഡെയാണ് നയിക്കുക. 14 ബിജെപി എംപിമാരും ആറ് കോണ്‍ഗ്രസ് അംഗങ്ങളും ഉള്‍പ്പെടുന്നതാണ് സമിതി. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യദിവസം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടുന്നതിന് മുന്നോടിയായി ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. ആദായ നികുതി പരിധി 12 ലക്ഷമായി ഉയര്‍ത്തിയ ബില്‍ ആണ് ധനമന്ത്രി അവതരിപ്പിച്ചത്. പ്രതിപക്ഷത്ത് നിന്ന് മഹുവ മൊയ്ത്ര, സുപ്രിയ സുലെ, അരവിന്ദ് സാവന്ത്, ലാല്‍ജി വര്‍മ്മ, എന്‍ കെ പ്രേമചന്ദ്രന്‍, ദീപേന്ദര്‍ ഹൂഡ, ബെന്നി ബെഹന്നാന്‍, വിജയ് വസന്ത്, അമര്‍സിങ്, ഗോവല്‍ കഗഡ, രാകൂബുള്‍ ഹുസൈന്‍ എന്നിവര്‍ അംഗങ്ങളാണ്. 

Exit mobile version