Site iconSite icon Janayugom Online

യമുനാ നദിയിൽ അമോണിയയുടെ അളവില്‍ വർദ്ധനവ്; ഡൽഹിയിൽ ഫെബ്രുവരി 4 വരെ ജലവിതരണം തടസ്സപ്പെടും

യമുനാ നദിയിൽ അമോണിയയുടെ അളവ് ക്രമാതീതമായി വർദ്ധിച്ചതിനെത്തുടർന്ന് ഡൽഹിയിലെ ജലവിതരണം തടസ്സപ്പെട്ടേക്കും. ഫെബ്രുവരി 4 വരെ ജലക്ഷാമം തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ വെള്ളം മിതമായി ഉപയോഗിക്കണമെന്ന് ഡൽഹി ജൽ ബോർഡ് നിർദ്ദേശിച്ചു. ഐജിഐ എയർപോർട്ട്, ദ്വാരക, ഷാലിമാർ ബാഗ്, ജനക്പുരി, രജൗരി ഗാർഡൻ തുടങ്ങി ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ജലവിതരണം മുടങ്ങും. 

ഗംഗാ കനാലിൽ നിന്ന് വെള്ളം ലഭിക്കുന്ന സോണിയ വിഹാർ, ഭാഗീരഥി പ്ലാന്റുകളെ നിലവിൽ ഈ പ്രതിസന്ധി ബാധിച്ചിട്ടില്ല. ഇതിനുപുറമെ ഹരിയാനയിൽ നിന്നുള്ള മുനക് കനാലിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത് പ്രതിസന്ധി ഇരട്ടിയാക്കി. വസീറാബാദിലെ ഏറ്റവും വലിയ ശുദ്ധീകരണ പ്ലാന്റ് പൂർണ്ണമായും അടച്ചുപൂട്ടി. ചന്ദ്രാവൽ, ഹൈദർപൂർ പ്ലാന്റുകളുടെ പ്രവർത്തനശേഷി പകുതിയിൽ താഴെയായി കുറഞ്ഞു. ബവാന, ദ്വാരക, നംഗ്ലോയി പ്ലാന്റുകളെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.

Exit mobile version